Follow KVARTHA on Google news Follow Us!
ad

ഭക്തനെ ആക്രമിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍; നിരോധിത മേഖലയിലേക്ക് കടന്നെന്ന് പറഞ്ഞായിരുന്നു സംഭവമെന്ന് പൊലീസ്

Priest held for assaulting devotee at Secunderabad temple #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com 07.03.2022) സെകന്തരാബാദിലെ ഗണേശക്ഷേത്രത്തില്‍ ഭക്തനെ മനഃപൂര്‍വം ആക്രമിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. ഫെബ്രുവരി 27ന് റെതിഫില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഗണേശക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഈശ്വര്‍ ഗൗഡ് പറഞ്ഞു. ക്ഷേത്രത്തില്‍ ഭക്തരും ക്ഷേത്ര ജീവനക്കാരും തിങ്ങിനിറഞ്ഞ സമയത്താണ് ആക്രമിച്ചതെന്ന് ഭക്തന്‍ മൊഴി നല്‍കി.

പ്രഭാകര്‍ ശര്‍മന്‍ എന്ന പൂജാരി വാല്‍മീകി റാവുവിനോട് ആക്രോശിക്കുകയും ക്ഷേത്രത്തിന്റെ നിരോധിത മേഖലയിലേക്ക് കടന്നെന്ന് പറഞ്ഞ് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. തിരിച്ചറിയാന്‍ കഴിയാത്ത കുറ്റമായി കണക്കാക്കുകയും പരാതി രജിസ്റ്റര്‍ ചെയ്തതിന് ശേഷം നിയമോപദേശം തേടുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 323, 504 വകുപ്പുകള്‍ ചുമത്തി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Hyderabad, News, National, Arrest, Arrested, Crime, Police, Case, Priest held for assaulting devotee at Secunderabad temple.

Keywords: Hyderabad, News, National, Arrest, Arrested, Crime, Police, Case, Priest held for assaulting devotee at Secunderabad temple. 

Post a Comment