ഫോടോ താന്‍ അയച്ചതല്ലെന്നും നജാം ആലം എന്നയാളാണ് അയച്ചതെന്നും ഹര്‍ജിക്കാന്‍ വാദിച്ചു. നജാമിനെതിരെ ഒരു കേസും എടുത്തിട്ടില്ല, നടപടിക്രമം റദ്ദാക്കണമെന്ന്- ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതിനെ സംസ്ഥാന സര്‍കാര്‍ എതിര്‍ത്തു. സന്ദേശം അയക്കുന്നവരുടെയും ഗ്രൂപ് അഡ്മിന്റെയും ബാധ്യത വളരെ വലുതാണെന്നും ഐടി നിയമത്തിലെ സെക്ഷന്‍ 66 (കംപ്യൂടര്‍ സംബന്ധമായ കുറ്റങ്ങള്‍) പ്രകാരം ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറയാനാകില്ലെന്നും സര്‍കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
രേഖകള്‍ പരിശോധിച്ചപ്പോള്‍ അപേക്ഷകന്‍ ഗ്രൂപ് അഡ്മിന്‍ ആണെന്നും അദ്ദേഹം ഗ്രൂപിലെ വിപുലമായ അംഗം കൂടിയാണെന്നും മനസിലായി. അതിനാല്‍, ഇടപെടാന്‍ ന്യായമായ കാരണങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. വാട്സ് ആപ് ഗ്രൂപുകളില്‍ അംഗങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കഴിഞ്ഞയാഴ്ച കേരള ഹൈകോടതി വിധി പ്രസ്താവിച്ചിരുന്നു.
Keywords: News, National, UP, PM, Prime Minister, Whatsapp, Message, Photo, Court, PM's morphed photo: Allahabad HC denies relief to group admin.
Keywords: News, National, UP, PM, Prime Minister, Whatsapp, Message, Photo, Court, PM's morphed photo: Allahabad HC denies relief to group admin.