ലക്‌നൗവിലെ ആഷിയാന പൊലീസ് സ്റ്റേഷനില്‍ പ്രതാപ് ചന്ദ്രയാണ് പരാതി നല്‍കിയത്. ഡിസിജിഎ ഡയറക്ടര്‍, ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രടറി ലവ് അഗര്‍വാള്‍, ഐസിഎംആര്‍ ഡയറക്ടര്‍ ബലറാം ഭാര്‍ഗവ, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ അപര്‍ണ ഉപാധ്യായ തുടങ്ങിയവരാണ് പരാതിയില്‍ പേരുള്ള മറ്റുള്ളവര്‍.
2021 ഏപ്രില്‍ എട്ടിന് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് തനിക്ക് ലഭിച്ചതായി പ്രതാപ് ചന്ദ്ര പരാതിയില്‍ പറയുന്നു. 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെ രണ്ടാമത്തെ ഡോസിന്റെ തീയതി ആറാഴ്ചയായി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. പിന്നീട്, രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 ആഴ്ചയായി സര്‍കാര്‍ പുതുക്കി.
ആദ്യ ഡോസ് എടുത്ത ശേഷം തനിക്ക് സുഖമില്ലെന്ന് ചന്ദ്ര പറഞ്ഞു. 'കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ശേഷം ശരീരത്തില്‍ നല്ല അളവില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നു' എന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് മാധ്യമങ്ങളില്‍ പറഞ്ഞത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്, പരാതിക്കാരന്‍ സര്‍കാര്‍ അംഗീകൃത ലാബില്‍ നിന്ന് കോവിഡ് ആന്റിബോഡി ജിടി ടെസ്റ്റ് നടത്തി. കോവിഡിനെതിരെ പ്രതാപ് ചന്ദ്രയുടെ ശരീരത്തില്‍ ആന്റിബോഡികളൊന്നും വികസിപ്പിച്ചിട്ടില്ലെന്നും പകരം പ്ലേറ്റ്‌ലെറ്റുകള്‍ മൂന്ന് ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷമായി കുറഞ്ഞെന്നും പരിശോധനയില്‍ കണ്ടെത്തി.
Keywords: Lucknow, News, National, Court, Vaccine, Case, Police, Jab, Serum Institute, CEO, Adar Poonawalla, No antibodies after first jab': Lucknow court summons Serum Institute CEO Adar Poonawalla, 7 others.