തിരുവനന്തപുരം: (www.kvartha.com 07.03.2022) തൊഴിലിടങ്ങള്‍ കൂടുതല്‍ വനിത സൗഹൃദമാക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി വിവിധ പദ്ധതികള്‍ തൊഴില്‍വകുപ്പ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍, വിവേചനം, തൊഴിലാളികള്‍ക്കുളള ഇരിപ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കല്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികള്‍ക്ക് മാത്രമായി ഒരു കോള്‍ സെന്റര്‍ സംവിധാനം സംസ്ഥാന തൊഴില്‍ വകുപ്പ് 'സഹജ' എന്ന പേരില്‍ സജ്ജീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെ എന്ത് പ്രശ്‌നങ്ങളായാലും വിളിച്ച് അറിയിക്കാവുന്നതാണ്. 180042555215 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. അത് കൂടാതെ തൊഴില്‍ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ പരാതി ശ്രദ്ധയില്‍പെട്ടാല്‍, അതിനാവശ്യമായിട്ടുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതിനുള്ള സംവിധാനവും തൊഴില്‍ വകുപ്പ് ഒരുക്കുന്നുണ്ട്.
ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ക്യാംപെയിനുകളും സ്പെഷ്യല്‍ ഡ്രൈവുകളും നടത്തും. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ക്യാംപെയിനില്‍ പുതിയ രജിസ്ട്രേഷന്‍ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക മെമ്പര്‍ഷിപ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനവും ഉള്‍െപെടുത്തിയിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Minister, Women, Women's-Day, Job, V Sivankutty, Minister V Sivankutty says workplaces will be more women friendly.