Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

Man found dead in Thiruvathapuram; Woman arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 02.03.2022) യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. തിരുവനന്തപുരം കുറുപുഴയില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഷിജുവിന്റെ ഭാര്യ സൗമ്യയാണ് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പാലോട് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 
Thiruvananthapuram, News, Kerala, Found Dead, Death, Police, Wife, Husband, Custody, Case, Crime, Man found dead in Thiruvathapuram; Woman arrested.


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച ഇരുവരും തൊട്ടടുത്ത ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി സൗമ്യ തിരികെ വീട്ടില്‍ വന്നപ്പോള്‍ ഷിജു അടുക്കളയുടെ പുറത്ത് നിന്നും ഫോണ്‍ ചെയ്യുകയായിരുന്നു. ഫോണ്‍ ചെയ്യുന്നതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ശേഷം കല്ല് കൊണ്ട് ഷിജുവിനെ തലക്കടിച്ച് കൊല്ലുകയായിരുന്നു.

Thiruvananthapuram, News, Kerala, Found Dead, Death, Police, Wife, Husband, Custody, Case, Crime, Man found dead in Thiruvathapuram; Woman arrested.

ഷിജു ഫോണ്‍ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നും സൗമ്യ മൊഴി നല്‍കി. ഗള്‍ഫില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷിജു നാട്ടിലെത്തിയത്.

Keywords: Thiruvananthapuram, News, Kerala, Found Dead, Death, Police, Wife, Husband, Custody, Case, Crime, Man found dead in Thiruvathapuram; Woman arrested.

Post a Comment