Follow KVARTHA on Google news Follow Us!
ad

യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതാണെന്ന് പൊലീസ്

Man found dead in Kothamangalam lodge #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എറണാകുളം: (www.kvartha.com 02.03.2022) കോതമംഗലത്തെ ഒരു ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിലഞ്ഞി പാറക്കല്‍ അനൂപ് (44) ആണ് മരിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ മനോവിഷമത്തിലാണ് അനൂപ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക്‌സ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അനൂപ്.

ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങള്‍ കമ്പനി അധികൃതര്‍ക്ക് അനൂപ് അയച്ചു. അതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പാലക്കാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അനൂപ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

Ernakulam, News, Kerala, Job, Found Dead, Death, Police, Kothamangalam, Hospital, Suicide, Lodge, Man found dead in Kothamangalam lodge

എന്നാല്‍ കോതമംഗലത്ത് എത്തിയ അനൂപ് ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോതമംഗലം താലൂക് ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords: Ernakulam, News, Kerala, Job, Found Dead, Death, Police, Kothamangalam, Hospital, Suicide, Lodge, Man found dead in Kothamangalam lodge.

Post a Comment