Follow KVARTHA on Google news Follow Us!
ad

4 മാസം മുമ്പ് മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ മകന്‍ മരിച്ച നിലയില്‍

Man found dead in house at Kollam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അഞ്ചല്‍: (www.kvartha.com 06.03.2022) നാല് മാസം മുമ്പ് മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര മഞ്ജു സദനത്തില്‍ മനോജിനെയാണ് (42) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന മനോജിനെ ശനിയാഴ്ച ഉച്ച കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

മൃതദേഹം പുനലൂര്‍ താലൂക് ആശുപത്രി മോര്‍ചറിയില്‍. മനോജിന്റെ മാതാപിതാക്കളായ ഗോപിനാഥന്‍ (72), ഓമന (65) എന്നിവരെയാണ് നാല് മാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമാണ് ഈ വീട്ടില്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ മകള്‍ മഞ്ജു നേരത്തേ മരിച്ചു.

News, Kollam, Kerala, Police, Found Dead, Death, Hospital, House, Parents, Man found dead in house at Kollam.

Keywords: News, Kollam, Kerala, Police, Found Dead, Death, Hospital, House, Parents, Man found dead in house at Kollam.

Post a Comment