Follow KVARTHA on Google news Follow Us!
ad

മഹാശിവരാത്രിയില്‍ 11,71,078 ദീപങ്ങള്‍ തെളിയിച്ച് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി മഹാകല്‍ സിറ്റി

Mahakal city makes GUINNESS WORLD RECORD ON MAHASHIVRATRI, lights up 11,71,078 diyas #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഉജ്ജയിന്‍: (www.kvartha.com 02.03.2022) മഹാശിവരാത്രിയില്‍ 11,71,078 ദീപങ്ങള്‍ തെളിയിച്ച് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി മഹാകല്‍ സിറ്റി. ചൊവ്വാഴ്ച വൈകുന്നേരം ക്ഷിപ്രയിലെ രാംഘട്ടിലും ദത് അഖാര ഘട്ടിലും 11, 71,078 ദിയകള്‍ (മണ്‍ വിളക്കുകള്‍) മിന്നിത്തിളങ്ങിയതോടെയാണ് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരിലുണ്ടായിരുന്ന റെകോര്‍ഡ് തകര്‍ത്ത് ഈ നേട്ടം സ്വന്തമാക്കിയത്. അയോധ്യയില്‍ ദീപാവലി ദിനത്തില്‍ 9,41,000 മണ്‍വിളക്കുകളാണ് തെളിയിച്ചിരുന്നത്.

News, National, Guinness Book, Mahashivratri, Religion, Record, Mahakal city, Festival, Mahakal city makes GUINNESS WORLD RECORD ON MAHASHIVRATRI, lights up. 11,71,078 diyas

മഹാശിവരാത്രിയില്‍ മഹാകല്‍ സിറ്റി ദീപാലങ്കാരങ്ങളാല്‍ തിളങ്ങി. ആകാശം കരിമരുന്ന് പ്രയോഗങ്ങളാല്‍ നിറഞ്ഞിരുന്നു. കുട്ടികളും മുതിര്‍ന്നവരും എല്ലാവരും ഈ പരിപാടിയില്‍ കൂട്ടായി പങ്കെടുത്ത് ശിവ ദീപാവലിയുടെ അത്ഭുത മുഹൂര്‍ത്തത്തിന് സാക്ഷികളായി.

മഹാശിവരാത്രിയില്‍ ചൊവ്വാഴ്ച ഉജ്ജയിനില്‍ നടന്ന 'ശിവജ്യോതി അര്‍പണം മഹോത്സവം' ഇന്‍ഡ്യയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചടങ്ങായിരുന്നു. നഗരത്തിലുടനീളം 21 ലക്ഷം വിളക്കുകള്‍ തെളിച്ചു. ഇതില്‍ 10 മിനിറ്റിനുള്ളില്‍ ക്ഷിപ്രയുടെ തീരത്ത് 13 ലക്ഷം ദീപങ്ങള്‍ തെളിച്ച് ഗിന്നസ് ബുകില്‍ ഇടം നേടാനുള്ള ഒരുക്കങ്ങള്‍ നടത്തി. ഒടുവില്‍ 11,71,078 വിളക്കുകള്‍ തെളിച്ച് ഉജ്ജയിന്‍ അയോധ്യയുടെ റെകോര്‍ഡ് തകര്‍ത്തു.

Keywords: News, National, Guinness Book, Mahashivratri, Religion, Record, Mahakal city, Festival, Mahakal city makes GUINNESS WORLD RECORD ON MAHASHIVRATRI, lights up. 11,71,078 diyas
< !- START disable copy paste -->

Post a Comment