ഗൃഹനാഥന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍; കൊലപാതകമെന്ന് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത് സിറ്റി: (www.kvartha.com 05.03.2022) കുവൈതില്‍ ഗൃഹനാഥന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ആര്‍ദിയ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. മൂന്നുപേരെയും കുത്തി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്നും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാകാം കൊലപാതകം നടന്നതെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.
Aster mims 04/11/2022

മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു. മൂന്നുപേരെയും നിരവധി തവണ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമാകുന്നത്. സംഭവത്തെ തുടര്‍ന്ന് ദിവസ വേതനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗൃഹനാഥന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍; കൊലപാതകമെന്ന് പൊലീസ്

മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകമല്ലെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Keywords:  Kuwait, News, Gulf, World, Police, Crime, Found Dead, Death, Kuwaiti parents and daughter found dead in Kuwait.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia