Follow KVARTHA on Google news Follow Us!
ad

യുക്രൈന് ഇന്‍ഡ്യയുടെ സഹായ ഹസ്തം; മരുന്നുള്‍പെടെയുള്ള സഹായങ്ങള്‍ എത്തിച്ച് നല്‍കാന്‍ തീരുമാനം

India to send humanitarian relief, medicines to Kyiv on Ukraine's request #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) യുക്രൈന്റെ അഭ്യര്‍ഥന പ്രകാരം യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ച് നല്‍കുമെന്ന് ഇന്‍ഡ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇന്‍ഡ്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. യുക്രൈനില്‍ കുടുങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇന്‍ഡ്യ സഹായിക്കുമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാന മന്ത്രി വ്യക്തമാക്കിരുന്നു.

24 മണിക്കൂറിനിടെ മൂന്ന് ഉന്നത തലയോഗങ്ങളാണ് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യുക്രൈനില്‍ കുടുങ്ങിയ അയല്‍രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ളവരെ ഇന്‍ഡ്യ സഹായിക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു.

New Delhi, News, National, India, Ukraine, Help, Prime Minister, Narendra Modi, India to send humanitarian relief, medicines to Kyiv on Ukraine's request.

യോഗത്തില്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളില്‍ പോകാന്‍ ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ഹര്‍ദീപ് സിങ് പുരി, വി കെ സിംങ്, കിരണ്‍ റിജിജു എന്നിവര്‍ പങ്കെടുത്തു. പ്രാദേശിക സര്‍കാരുകളുമായി സംസാരിക്കുന്നതിനും, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് മന്ത്രിമാരെ ചുമതലപ്പെടുത്തിയത്.

Keywords: New Delhi, News, National, India, Ukraine, Help, Prime Minister, Narendra Modi, India to send humanitarian relief, medicines to Kyiv on Ukraine's request.

Post a Comment