അതേസമയം പ്രവീണ്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ ഗായത്രിയെ കൊലപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളുന്നു. വെള്ളിയാഴ്ച്ച രാവിലെ കാട്ടാക്കടയില്‍ നിന്ന് പ്രവീണ്‍ തന്നെയാണ് ഗായത്രി നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. രാവിലെ 10 മണിക്ക് തന്നെ ഹോടലില്‍ മുറിയെടുത്തു. ഒടുവില്‍ പ്രവീണ്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ ഗായത്രിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി കൊല്ലത്തേക്ക് രക്ഷപെട്ടുവെന്നും പൊലീസ് പറഞ്ഞു.
ഹോടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രവീണിനെ സംഭവം നടന്ന ഹോടലിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. ഗായത്രിയുമായി പ്രവീണിനുള്ള ബന്ധം ഭാര്യ അറിയുകയും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രവീണിനെ ജോലിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്ന ഗായത്രിയെ പ്രവീൺ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
Keywords: Thiruvananthapuram, News, Kerala, Police, Hotel, Woman, Found Dead, Crime, Incident of woman found dead in hotel room; Evidence will be taken with accused.
Keywords: Thiruvananthapuram, News, Kerala, Police, Hotel, Woman, Found Dead, Crime, Incident of woman found dead in hotel room; Evidence will be taken with accused.