Follow KVARTHA on Google news Follow Us!
ad

ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വിഎച്എസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

First Year Higher Secondary, VHSE Improvement Results Published #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 02.03.2022) ജനുവരിയില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെകന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www(dot)dhsekerala(dot)gov(dot)in/, www(dot)keralaresults(dot)nic(dot)in വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. അതേസമയം പുനര്‍നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകര്‍പ് ലഭിക്കാനും നിശ്ചിത ഫോമില്‍ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപലിന് വെള്ളിയാഴ്ചയ്ക്കകം സമര്‍പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേയ്പറിന് 500 രൂപയാണ് ഫീസ്.

  
Thiruvananthapuram, News, Kerala, School, Education, Result, Higher Secondary, Paper, VHSE, Improvement, Publish, First Year Higher Secondary, VHSE Improvement Results Published.



ഉത്തരക്കടലാസുകളുടെ പകര്‍പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. അപേക്ഷകള്‍ ഹയര്‍ സെകന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അപേക്ഷാഫോം സ്‌കൂളിലും ഹയര്‍ സെകന്‍ഡറി പോര്‍ടലിലും ലഭ്യമാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ ഐഎക്‌സാംസി(iExams) ല്‍ പ്രിന്‍സിപല്‍മാര്‍ അപ്ലോഡ് ചെയ്യണം.

അതേസമയം വിഎച്എസ്ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www(dot)keralaresults(dot)nic(dot)in വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അഞ്ചിന് വൈകിട്ട് നാലുവരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്‌കോര്‍ ഷീറ്റിനൊപ്പം സ്‌കൂള്‍ പ്രിന്‍സിപലിന് സമര്‍പിക്കണം.

സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും പുനര്‍മൂല്യനിര്‍ണയത്തിന് പേയ്പര്‍ ഒന്നിന് 500 രൂപയുമാണ് ഫീസ്. ഉത്തരക്കടലാസിന്റെ പകര്‍പിന് പേയ്പര്‍ ഒന്നിന് 300 രൂപ അടയ്ക്കണം. ഫീസ് അടച്ച അപേക്ഷകള്‍ പരീക്ഷാ സെക്രടറിയുടെ ഓഫീസിലേക്ക് അയക്കണം. ഫോര്‍മാറ്റ് www(dot)vhsem s(dot)kerala(dot)gov(dot)in വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

Keywords: Thiruvananthapuram, News, Kerala, School, Education, Result, Higher Secondary, Paper, VHSE, Improvement, Publish, First Year Higher Secondary, VHSE Improvement Results Published. < !- START disable copy paste -->

Post a Comment