'കീവില്‍ നിന്ന് ചെന്നൈയുടെ സുരക്ഷിത തീരത്തേക്ക് പൂച്ചക്കുട്ടിയെയും കൂട്ടിയുള്ള യാത്ര ഒരു അത്ഭുതമാണ്'; യുദ്ധക്കെടുതിയെ അതിജീവിച്ചെത്തിയ മെഡികല്‍ വിദ്യാര്‍ഥി ദുരിതം പങ്കുവയ്ക്കുന്നു
Mar 5, 2022, 17:17 IST
ചെന്നൈ: (www.kvartha.com 05.03.2022) ഗൗതം ഹരിഹരനെ സംബന്ധിച്ചിടത്തോളം, തന്റെ പൂച്ചക്കുട്ടിയായ ഗ്രേയ്‌ക്കൊപ്പം യുദ്ധത്തില്‍ തകര്‍ന്ന യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ചെന്നൈയുടെ സുരക്ഷിത തീരത്തേക്കുള്ള യാത്ര ഒരു അത്ഭുതമാണ്. വെള്ളിയാഴ്ച തന്റെ പൂച്ചയെ കൈകളില്‍ താങ്ങി സുരക്ഷിതമായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. വീട്ടിലേക്കുള്ള യാത്ര ദുഷ്‌കരവും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായിരുന്നു. എന്നാല്‍ തന്റെ പൂച്ചക്കുട്ടി ശാന്തനായിരിക്കാന്‍ തന്നെ സഹായിച്ചതായി ഗൗതം പറഞ്ഞു.
തന്റെ സ്‌കോടിഷ് ഫോള്‍ഡ് പൂച്ചയ്‌ക്കൊപ്പം ഗൗതം മൂന്ന് ദിവസം യുക്രൈനിലെ ഒരു ബങ്കറില്‍ ചെലവഴിച്ചു. റഷ്യന്‍ ടാങ്കറുകളുടെ ഇരമ്പലിനും വലിയ സ്ഫോടനങ്ങള്‍ക്കും ഇടയില്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ കീവിലെ വിജനമായ തെരുവുകളിലൂടെ നടന്നു. പോളന്‍ഡ് അതിര്‍ത്തിയിലേക്ക് ട്രെയിനില്‍ പോകേണ്ടിവന്നു. ആറ് മണിക്കൂറിലധികം അതിര്‍ത്തിയില്‍ കാത്തുനിന്ന ശേഷം ബസിലാണ് പോളന്‍ഡിലെത്തിയത്. എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഗൗതം തന്റെ ഗ്രേയെ കൈവിട്ടില്ല.
'വല്ലാത്തൊരു അനുഭവമായിരുന്നു, ജീവിതത്തില്‍ ഇനി ഒരിക്കലും അങ്ങനെയൊന്നും കാണാതിരിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഞാനും ഗ്രേയും ഒരുമിച്ചിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' ചെന്നൈയിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് ഗൗതം പറഞ്ഞു. കീവിലെ ബൊഗോമോലെറ്റ്‌സ് നാഷനല്‍ മെഡികല്‍ യൂനിവേഴ്‌സിറ്റിയില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ധര്‍മപുരി സ്വദേശിയായ ഗൗതം. തന്റെ പൂച്ചക്കുട്ടി അസുഖം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിതയാണ് ഗ്രേ എന്ന പൂച്ചക്കുട്ടിയെ.
അന്നുമുതല്‍, ഗൗതമിന്റെ ജീവിതത്തിലെ ശ്രദ്ധാകേന്ദ്രമാണ് ഗ്രേ. യുക്രൈനിലെ പ്രതിസന്ധിയെക്കുറിച്ച് അറിഞ്ഞപ്പോള്‍, ഗൗതം ആദ്യം ചെയ്തത് ഗ്രേയ്ക്ക് ഒരു പെറ്റ് പാസ്‌പോര്‍ടും ആവശ്യത്തിന് ഭക്ഷണവും ഉറപ്പാക്കുകയാണ്. 'യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് എനിക്ക് വളര്‍ത്തുമൃഗങ്ങളുടെ പാസ്‌പോര്‍ട് ലഭിച്ചു. ഫെബ്രുവരി 24ന്, എന്റെ അപാര്‍ട്മെന്റിന് മുന്നില്‍ ഒരു മിസൈല്‍ ആക്രമണം ഉണ്ടായി, അതിനാല്‍ ഉടന്‍ തന്നെ ഗ്രേയ്‌ക്കൊപ്പം സര്‍വകലാശാലയുടെ ബങ്കറിലേക്ക് പാഞ്ഞു. എനിക്ക് വേണ്ടത്ര ഭക്ഷണം ഇല്ലെങ്കിലും, ഗ്രേ നന്നായി കഴിച്ചെന്നും തണുപ്പില്‍ ഗ്രേ സുരക്ഷിതനാണെന്നും ഉറപ്പാക്കി,' - ഗൗതം പറഞ്ഞു.
'റെയില്‍വേ സ്റ്റേഷനിലെത്താനും കീവില്‍ നിന്ന് പോളന്‍ഡ് അതിര്‍ത്തിയിലേക്കുള്ള ട്രെയിനില്‍ കയറാനും നാല് കിലോമീറ്ററിലധികം നടക്കേണ്ടി വന്നു. യാത്ര എളുപ്പമായിരുന്നില്ല. റെയില്‍വേ സ്റ്റേഷന്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍, ഗ്രേയ്‌ക്കൊപ്പം എനിക്ക് ട്രെയിനില്‍ കയറാന്‍ കഴിയില്ലെന്ന് തോന്നി. ആള്‍ക്കൂട്ടത്തിനിടയില്‍ ഗ്രേ ചത്തുപോകുമോ, നഷ്ടപ്പെടുമോ എന്നും തോന്നി, പക്ഷേ, ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി നടന്നു. പോളന്‍ഡ് അതിര്‍ത്തിയില്‍, ആവശ്യമായ അനുമതികള്‍ ലഭിക്കുന്നതിന് ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥരും ചില പ്രാദേശിക എന്‍ജിഒകളും സഹായിച്ചു, 'ഗൗതം പറഞ്ഞു. യുക്രൈനില്‍ കുടുങ്ങിയ തമിഴ് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തമിഴ്നാട് സര്‍കാര്‍ രൂപീകരിച്ച പ്രത്യേക സംഘങ്ങള്‍ വെള്ളിയാഴ്ച ഡെല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
Keywords: Chennai, News, National, Ukraine, Student, Travel, Cat, Kitten, Fel-ine love: TN medico from Ukraine takes road to perdition with his kitten in tow.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.