റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ 8 കിലോ കഞ്ചാവ്

 


പാലക്കാട്: (www.kvartha.com 07.03.2022) റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തിയതായി പൊലീസ്. പുതുനഗരത്തില്‍ കഴിഞ്ഞ ദിവസം രാവിലെ എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബാഗ് കണ്ടെത്തിയത്. വാഹനം നിര്‍ത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ബാഗ് കൈമാറാന്‍ കാത്തുനില്‍ക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് പ്രതി ബാഗ് ഉപേക്ഷിച്ച് ഓടിയാതാവാനാണ് സാധ്യതയെന്ന് പുതുനഗരം പൊലീസ് പറഞ്ഞു. ചിറ്റൂര്‍ ഡിവൈ എസ് പി സുന്ദരന്‍, പുതുനഗരം ഐ എസ് എച് ഒ ആദംഖാന്‍, എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ബാഗിനെക്കുറിച്ച് പൊലീസ് സേന അന്വേഷണം ഊര്‍ജിതമാക്കി.

റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ 8 കിലോ കഞ്ചാവ്

Keywords: Palakkad, News, Kerala, Police, Found, Cannabis, Roadside, Eight kilograms of cannabis found in bag on the roadside.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia