ടാറ്റൂ കലാകാരനെതിരായ പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കണ്ട, പൊലീസ് ശക്തമായ നടപടി ഉറപ്പ് തന്നിട്ടുണ്ടെന്നും വനിത കമീഷന്‍

 


തിരുവനന്തപുരം: (www.kvartha.com 05.03.2022) ടാറ്റൂ കലാകാരനെതിരായ പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കേണ്ടെന്നും സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി ഉറപ്പ് തന്നിട്ടുണ്ടെന്നും വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു.

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ ഏഴുപേരാണ് പരാതി നല്‍കിയത്. ബെംഗ്‌ളൂറില്‍ താമസിക്കുന്ന മലയാളിയാണ് വെള്ളിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമീഷനര്‍ക്ക് ഇമെയില്‍ വഴി അവസാനമായി പരാതി നല്‍കിയത്.

ടാറ്റൂ കലാകാരനെതിരായ പീഡന കേസില്‍ പരാതിപ്പെടാന്‍ മടിക്കണ്ട, പൊലീസ് ശക്തമായ നടപടി ഉറപ്പ് തന്നിട്ടുണ്ടെന്നും വനിത കമീഷന്‍

ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ച് വെള്ളിയാഴ്ച കൊച്ചി കമീഷനര്‍ ഓഫീസില്‍ നേരിട്ടെത്തി യുവതികള്‍ പരാതി നല്‍കിയിരുന്നു. അതേസമയം പീഡനപരാതി ഉയര്‍ന്ന ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. ഒളിവിലുള്ള പ്രതിയെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Case, Molestation, Complaint, Women, Crime, Police, Do not hesitate to file a complaint in the molestation case against the tattoo artist, police have assured strong action: Women's Commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia