15 വര്‍ഷത്തിനിടെ മണിപൂരില്‍ എയിംസ് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് അമിത് ഷാ

 


ഇംഫാല്‍: (www.kvartha.com 01.03.2022) മണിപൂരില്‍ 15 വര്‍ഷത്തിനിടെ മണിപൂരില്‍ കോണ്‍ഗ്രസ് സര്‍കാരിന് എയിംസ് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപൂരിലെ തൗബാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഭരണം തുടരുകയാണെങ്കില്‍ എയിംസ് സ്ഥാപിക്കുമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കി. '15 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് സര്‍കാരിന് മണിപ്പൂരില്‍ എയിംസ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ വീണ്ടും സര്‍കാര്‍ രൂപീകരിച്ചാല്‍ ഉടന്‍ തന്നെ എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു'- അമിത് ഷാ പറഞ്ഞു.

15 വര്‍ഷത്തിനിടെ മണിപൂരില്‍ എയിംസ് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് അമിത് ഷാ

കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ മണിപൂരിന്റെ സമ്പദ് വ്യവസ്ഥ വതാഴോട്ടായിരുന്നെന്നും ബിജെപി സര്‍കാര്‍ മണിപൂരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രയത്‌നിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

Keywords:  News, National, Congress, Politics, Election, BJP, Government, Manipur, Congress couldn’t bring an AIIMS to Manipur in 15 years: Amit Shah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia