Follow KVARTHA on Google news Follow Us!
ad

6 വയസ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിര്‍ദേശം

Children below the age of 6 cannot join the first class #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.03.2022) പുതിയ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ കുട്ടികള്‍ക്ക് ആറ് വയസ് തികയണമെന്ന് നിര്‍ദേശം. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. നിലവില്‍ സംസ്ഥാനത്തെ സര്‍കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന വ്യവസ്ഥയുണ്ട്. അതേസമയം അഞ്ച് വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിക്കാറുണ്ട്.

എന്നാല്‍ കേന്ദ്ര നയം നടപ്പാക്കുമ്പോള്‍ ഈ ഇളവ് അനുവദിക്കില്ല. നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ പ്രൈമറിയും ആറ് മുതല്‍ എട്ട് വരെ യുപിയും ഒമ്പത്, പത്ത് ക്ലാസുകള്‍ ഹൈസ്‌കൂള്‍ വിഭാഗവുമാണ്.

Thiruvananthapuram, News, Kerala, Children, Education, Government, School, Children below the age of 6 cannot join the first class.

ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശമുണ്ട്. കേരളത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെകന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Keywords: Thiruvananthapuram, News, Kerala, Children, Education, Government, School, Children below the age of 6 cannot join the first class.

Post a Comment