Follow KVARTHA on Google news Follow Us!
ad

കോയമ്പത്തൂരില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 കുട്ടികള്‍ മരിച്ചു

2 children died in road accident at Coimbatore #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പാലക്കാട്: (www.kvartha.com 06.03.2022) കോയമ്പത്തൂരില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കാറിലുണ്ടായിരുന്ന സജ്ജുശ്രീ (5), മിത്രന്‍ (7) എന്നീ കുട്ടികളാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

കെജിചാവടിക്കും മധുക്കരയ്ക്കും ഇടയില്‍ ഞായറാഴ്ച 6.30 മണിയോടെയായിരുന്നു അപകടം. ഏറെക്കാലമായി ഈറോഡില്‍ സ്ഥിരതാമസക്കാരായ തൃശൂര്‍ സ്വദേശികളായ രാമചന്ദ്രന്‍, ഭാര്യസരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം ഈറോഡിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ലോറിവന്ന് ഇടിച്ചതായാണ് വിവരം.

Palakkad, News, Kerala, Accident, Death, Injured, Car, Family, Road, 2 children died in road accident at Coimbatore.

Keywords: Palakkad, News, Kerala, Accident, Death, Injured, Car, Family, Road, 2 children died in road accident at Coimbatore.

Post a Comment