Follow KVARTHA on Google news Follow Us!
ad

യുപിയില്‍ കോളജ് ഹോസ്റ്റലില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

10 students injured in gas cylinder explosion in UP #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 07.03.2022) ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോളിടെക്നിക് കോളജിലെ ഹോസ്റ്റലിനുള്ളില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് 10 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 13 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ ഒമ്പത് മണിയോടെ കോളജില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിന്‍ഡറിന് തീപിടിക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

അഞ്ച് കിലോ ഭാരമുള്ള ഗ്യാസ് സിലിന്‍ഡറാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ബുലന്ദ്ഷഹറില്‍ നിന്ന് അലിഗഡിലേക്ക് കൊണ്ടുപോയി. ഇവരെ അലിഗഢ് സര്‍കാര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Lucknow, News, National, Injured, Students, Accident, Gas cylinder, Explosion, UP, 10 students injured in gas cylinder explosion in UP.

അലിഗഢിലെ സിഎംഒയ്ക്കൊപ്പം ഡെപ്യൂട്ടി കളക്ടറും ആശുപത്രിയില്‍ ഉണ്ട്. ദിബായ് തഹസില്‍ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎം സിപി സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: Lucknow, News, National, Injured, Students, Accident, Gas cylinder, Explosion, UP, 10 students injured in gas cylinder explosion in UP.

Post a Comment