പാലക്കാട്: (www.kvartha.com 16.02.2022) സുഹൃത്തിനെ കൊലപ്പെടുത്തി ആളൊഴിഞ്ഞ വളപ്പില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസില്‍ പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍ നിന്നാണ് ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 2015 ലെ മോഷണ കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ മോഷണ കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആശിഖിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
ആശിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് മോഷണവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ആശിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
Keywords: Palakkad, News, Kerala, Police, Crime, Robbery, Case, Friend, Killed, Accused, Youth held for burglary confesses to killing friend.