Follow KVARTHA on Google news Follow Us!
ad

വിവാഹ ദിവസം യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Woman found dead in bathroom at Kozhikode #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 07.02.2022) വിവാഹ ദിവസം രാവിലെ യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ(30)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഞായറാഴ്ച നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു.

മണ്ഡപത്തില്‍ അലങ്കാരങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. രാവിലെ ബ്യൂടീഷനെത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയില്‍ കയറി വാതിലടച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതിനെ തുടര്‍ന്ന് വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് കുളിമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Kozhikode, News, Kerala, Woman, Found Dead, Death, Police, Medical College, Hospital, Marriage, Woman found dead in bathroom at Kozhikode


ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും ചേവായൂര്‍ പൊലീസ് പറഞ്ഞു. അമ്മ: സുനില. സഹോദരന്‍: ആകാശ്.

Keywords: Kozhikode, News, Kerala, Woman, Found Dead, Death, Police, Medical College, Hospital, Marriage, Woman found dead in bathroom at Kozhikode.

Post a Comment