Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ 'കുടിയേറ്റം'; എംആര്‍പിയിലും താഴ്ന്ന വിലയില്‍ മദ്യം സുലഭം, കേരള സര്‍കാരിനും ഇത് പരീക്ഷിക്കാം

Why Are Liquor Vendors In Delhi Selling Alcohol Below MRP? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 07.02.2022) ഡെല്‍ഹിയിലെ പുതിയ എക്‌സൈസ് നയം രാജ്യതലസ്ഥാനത്തെ മദ്യപാനികളെ മദോന്മത്തരാക്കുന്നു. ഡെല്‍ഹിയിലെ മദ്യവില്‍പനക്കാര്‍ 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മദ്യം വില്‍ക്കുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നു. ഡെല്‍ഹിയിലെ ചില്ലറ വ്യാപാരികള്‍ ഗുരുഗ്രാമിലെയും നോയിഡയിലെയും വിലയേക്കാള്‍ കുറച്ചാണ് മദ്യം വില്‍ക്കുന്നത്.

ഗുരുഗ്രാമില്‍ 2,150 രൂപ വിലയുള്ള ഒരു കുപ്പി ഷിവാസ് റീഗല്‍ (12 വര്‍ഷം പഴക്കം) ഡെല്‍ഹിയില്‍ 1,890 രൂപയ്ക്ക് വില്‍ക്കുന്നു. ഷിവാസ് റീഗലിന്റെ ഡെല്‍ഹിയിലെ എംആര്‍പി 2,920 രൂപയാണ്. വൈനുകള്‍ക്കും വിദേശ സ്‌കോച്ച് ബ്രാന്‍ഡുകള്‍ക്കും ഇത്തരത്തില്‍ വ്യാപകമായ വിലക്കിഴിവുണ്ട്.

New Delhi, News, National, Liquor, Alcohol, Business, Vendors, MRP, Why Are Liquor Vendors In Delhi Selling Alcohol Below MRP?

ഡെല്‍ഹി സര്‍കാര്‍ 2021 നവംബറിലാണ് പുതിയ എക്സൈസ് നയം ആരംഭിച്ചത്. പിടിഐയുടെ റിപോര്‍ട് അനുസരിച്ച്, 2022 ഫെബ്രുവരി ഒന്ന് വരെ മൊത്തമുള്ള 849 മദ്യശാലകളില്‍ 552 എണ്ണം തുറന്നിട്ടുണ്ട്. പുതിയ എക്സൈസ് നയം വില്‍പനക്കാര്‍ക്ക് മത്സരാധിഷ്ഠിത വിലനിര്‍ണ്ണയ നയം സ്വീകരിക്കാന്‍ അനുവദിച്ചു. ഇതനുസരിച്ച്, മദ്യ ബ്രാന്‍ഡുകള്‍ക്ക് ഡെല്‍ഹി സര്‍കാര്‍ പരമാവധി വില പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ വിലയ്ക്ക് താഴെ മദ്യം വില്‍ക്കാന്‍ അനുവാദമുണ്ട്, അതിന് മുകളിന്‍ വില ഈടാക്കാനാകില്ല.

സാമ്പത്തിക ശാസ്ത്രത്തില്‍ പറയുന്ന 'തികഞ്ഞ മത്സരം', വില്‍പനക്കാരെ അവരുടെ എതിരാളികളേക്കാള്‍ വില കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതോടെ ഡെല്‍ഹിയില്‍ മദ്യവില പലയിടത്തും എംആര്‍പിയിലും താഴെയായി. സംസ്ഥാനത്തെ മദ്യവ്യാപാരം പൂര്‍ണമായും സ്വകാര്യ കമ്പനികളുടെ കൈകളിലാണ്. തലസ്ഥാനത്തുടനീളം 32 സോണുകളിലായി 849 മദ്യശാലകള്‍ ഇനി തുറക്കാം. ഏറ്റവും കുറഞ്ഞ സ്ഥലവും മറ്റ് നിയന്ത്രണങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ധാരാളം മദ്യ ഉപഭോക്താക്കളുള്ള കേരളത്തിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

Keywords: New Delhi, News, National, Liquor, Alcohol, Business, Vendors, MRP, Why Are Liquor Vendors In Delhi Selling Alcohol Below MRP? < !- START disable copy paste -->

Post a Comment