SWISS-TOWER 24/07/2023

ലതാ മങ്കേഷ്‌കറുടെ 'ഏ മേരേ വതന്‍ കേ ലോഗോണ്‍' നെഹ്‌റുവിനെ കരയിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 06.02.2022) ഇന്‍ഡ്യന്‍ സൈനികര്‍ക്കുള്ള ചലച്ചിത്രേതര ആദരാഞ്ജലിയായ 'ഏ മേരേ വതന്‍ കേ ലോഗോന്‍' എന്ന ഗാനം ലതാ മങ്കേഷ്‌ക്കര്‍ 1963ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ പാടിയത് കേട്ട് അദ്ദേഹം കണ്ണീരണിഞ്ഞു. 'മോഹേ പംഘത് പേ' (മുഗള്‍-ഇ-ആസം) മുതല്‍ 'അജീബ് ദസ്താന്‍ ഹേ' (ദില്‍ അപ്നാ ഔര്‍ പ്രീത് പരൈ), 'ബാഹോന്‍ മേ ചലേ ആവോ' (അനാമിക) തുടങ്ങിയ ഗാനങ്ങളും നെഹ്റുവിന് ഏറെ ഇഷ്ടമുള്ളതായിരുന്നു.

ദശലക്ഷക്കണക്കിന് ദക്ഷിണേഷ്യക്കാര്‍ ഉറക്കമുണരുമ്പോള്‍ ട്യൂണ്‍ ചെയ്യുന്ന 'സുവര്‍ണ ശബ്ദം' ലതാ മങ്കേഷ്‌ക്കറുടേതാണ്. 'മെലഡി ക്വീന്‍', 'ഇന്‍ഡ്യയുടെ നൈറ്റിംഗേല്‍', 'ദ വോയ്സ് ഓഫ് ദ മിലേനിയം', 'ലതാ ദീദി' എന്നിങ്ങനെ പല പേരുകളിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്.

ലതാ മങ്കേഷ്‌കറുടെ 'ഏ മേരേ വതന്‍ കേ ലോഗോണ്‍' നെഹ്‌റുവിനെ കരയിച്ചു

ഇന്‍ഡോറില്‍ ജനിച്ച മങ്കേഷ്‌കറിന്റെ ആദ്യ റെകോര്‍ഡ് ചെയ്ത ഗാനം 1942-ല്‍ പുറത്തിറങ്ങിയ മറാതി ചിത്രമായ 'കിതി ഹസാല്‍' വിലേതായിരുന്നു. അന്ന് 13 വയസ്സായിരുന്നു. ഗുല്‍സാറായിരുന്നു ലതാജിയുടെ പ്രിയപ്പെട്ട ഗാനരചയിതാവ്. അദ്ദേഹം എഴുതിയ 'തീക് നഹി ലഗ്ത' എന്ന ഗാനം നഷ്ടപ്പെട്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 79 വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, വിശാല്‍ ഭരദ്വാജ് 'തീക് നഹി ലഗ്ത' എന്ന ഗാനം പുറത്തിറക്കി. ഗ്രാമഫോണ്‍ മുതല്‍ ഡിജിറ്റല്‍ യുഗം വരെയുള്ള ചരിത്രം ലതാജിക്കൊപ്പമാണ്.

'നീണ്ട യാത്രയാണ്, എന്നിലെ ആ കൊച്ചു പെണ്‍കുട്ടി ഇപ്പോഴും കൂടെയുണ്ട്. അവള്‍ എവിടെയും പോയിട്ടില്ല. ചിലര്‍ എന്നെ 'സരസ്വതി' എന്ന് വിളിക്കുകയോ ദേവിയുടെ അനുഗ്രഹം ഉണ്ടെന്ന് പറയുകയോ ചെയ്യുന്നു. ഞാന്‍ എന്ത് പാടിയാലും ആളുകള്‍ ഇഷ്ടപ്പെടുമെന്നത് അവരുടെ അനുഗ്രഹമാണ്. അല്ലെങ്കില്‍, ഞാന്‍ ആരാണ്? ഞാന്‍ ഒന്നുമല്ല'. 'തീക് നഹി ലഗ്ത'ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ മങ്കേഷ്‌കര്‍ പറഞ്ഞു.

Keywords:  Mumbai, News, National, Singer, Song, Lata Mangeshkar, Nehru, When Lata Mangeshkar's 'Aye Mere Watan Ke Logon' Left Nehru In Tears.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia