യുക്രൈനിലെ കൈവില്‍ ആളുകള്‍ തിങ്ങി പാര്‍കുന്ന ഫ്ലാറ്റുകള്‍ക്ക് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം; വീഡിയോ കാണാം

 


കൈവ്: (www.kvartha.com 26.02.2022) യുക്രൈന്റെ തലസ്ഥാന നഗരമായ കൈവിലെ ഒരു ബഹുനില കെട്ടിടത്തില്‍ റഷ്യ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തി. ശനിയാഴ്ചയാണ് സംഭവം. മരിച്ചവരുടെ എണ്ണം ഇതുവരെ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒന്നിലധികം നിലകള്‍ തകര്‍ന്നതായി ദി ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്തു. ഒരു അപാര്‍ട്മെന്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ മിസൈല്‍ കെട്ടിടത്തില്‍ പതിച്ച നിമിഷം പതിഞ്ഞിരുന്നു. മിസൈല്‍ വന്ന് വീണതോടെ വലിയ സ്‌ഫോടനമുണ്ടായി.

ആക്രമണം സ്ഥിരീകരിച്ച് യുക്രൈന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രം പങ്കിട്ടു. 'റഷ്യയെ പൂര്‍ണമായും ഒറ്റപ്പെടുത്താനും അവരുടെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാനും' -അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു. നമ്മുടെ അതിമനോഹരവും സമാധാനപരവുമായ നഗരമായ കൈവ് റഷ്യന്‍ കരസേനയുടെയും മിസൈലുകളുടെയും ആക്രമണത്തെ അതിജീവിച്ചു. എന്നാല്‍ അവയിലൊന്ന് കൈവിലെ ഒരു റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്മെന്റില്‍ ഇടിച്ചു,' കുലേബ ട്വീറ്റ് ചെയ്തു.

യുക്രൈനിലെ കൈവില്‍ ആളുകള്‍ തിങ്ങി പാര്‍കുന്ന ഫ്ലാറ്റുകള്‍ക്ക് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം; വീഡിയോ കാണാം

ശനിയാഴ്ച രണ്ട് മിസൈലുകള്‍ കൈവിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പതിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്‌സ് പറയുന്നു. സുല്യാനി വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്താണ് മിസൈലുകളിലൊന്ന് പതിച്ചത്. മറ്റൊന്ന് സെവാസ്റ്റോപോള്‍ സ്‌ക്വയറിന് സമീപമുള്ള ഒരു പ്രദേശത്ത് പതിച്ചു. തലസ്ഥാനത്ത് ഉടനീളം ഉച്ചത്തിലുള്ള സ്ഫോടനങ്ങള്‍ കേട്ടു, വീടിനുള്ളില്‍ തന്നെ സുരക്ഷിതരായി കഴിയാന്‍ താമസക്കാര്‍ക്ക് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
നിരവധി നഗരങ്ങളില്‍ ആക്രമണം നടത്തിയ ശേഷം റഷ്യന്‍ സൈന്യം കൈവിലേക്ക് മുന്നേറുകയാണ്. കൈവില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വാസില്‍കിവ് നഗരത്തിന് ചുറ്റും കനത്ത പോരാട്ടം നടക്കുന്നതായി യുക്രൈന്‍ സൈന്യം ശനിയാഴ്ച റിപോര്‍ട് ചെയ്തതായി സിഎന്‍എന്‍ പറയുന്നു.

Keywords:  News, World, Video, Flat, Attack, Russia, Ukraine, CCTV, Russian missile, Building, Kyiv, Watch: Russian missile strikes high-rise residential building in Kyiv.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia