യുപിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേര് ഉള്‍പെടെ 6 മരണം
Feb 16, 2022, 12:35 IST
ലക്നൗ:(www.kvartha.com 16.02.2022) ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പെടെ ആറ് മരണം. യുപിയിലെ ബരാബങ്കിയില്‍ അയോധ്യ-ലക്നൗ ദേശീയ പാതയിയിലായിരുന്നു അപകടം. അജയ് കുമാര്‍ വര്‍മ (33), ഭാര്യ സ്വപ്ന (28), രണ്ട് മക്കളായ ആര്യന് (8), യാഷ് (10), സഹോദരന് രാംജന്ം (28), ഡ്രൈവര്‍ അജയ് കുമാര്‍ യാദവ് (36) എന്നിവരാണ് മരിച്ചത്.
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്നാണ റിപോര്‍ട്. സൂറതിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നാരായണ്‍പൂര്‍ ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരില്‍ കാര്‍ ഡ്രൈവറും ഉണ്ടെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. കടര് ഉപയോഗിച്ചാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Lucknow, News, National, Death, Accident, Police, Hospital, Uttar Pradesh, Family, Lucknow-Ayodhya highway, Uttar Pradesh: Six of family die in road accident on Lucknow-Ayodhya highway.
Keywords: Lucknow, News, National, Death, Accident, Police, Hospital, Uttar Pradesh, Family, Lucknow-Ayodhya highway, Uttar Pradesh: Six of family die in road accident on Lucknow-Ayodhya highway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.