Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; 300 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലേറുമെന്ന് അമിത് ഷാ

BJP will win over 300 seats under Yogi Adityanath's leadership, says Amit Shah #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 04.02.2022) ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലേറുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. മുന്‍കാല ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കും. മൂന്നൂറിലധികം സീറ്റ് നേടി യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു.

യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കി. അമിത്ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പിച്ചത്. ഖൊരക് പൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയത്. നിലവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ യോഗി ആദിത്യനാഥ് ഖൊരക് പൂരില്‍ നിന്നും ഇതാദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് ആയെന്നും അമിത് ഷാ അവകാശപ്പെട്ടു.

Lucknow, News, National, BJP, Politics, Yogi Adityanath, Election, Assembly Election, Uttar Pradesh assembly polls 2022: BJP will win over 300 seats under Yogi Adityanath's leadership, says Amit Shah.

യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുന്നോടിയായി ഗോരഖ്പൂരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് യുപിയില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് അമിത് ഷാ പറഞ്ഞത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 300ലധികം സീറ്റുകള്‍ നേടിയാണ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയതെന്നും മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ യുപിയിലെ ജനങ്ങള്‍ ഇത്തവണയും ബിജെപിയെ പിന്തുണയ്ക്കും അദ്ദേഹം വ്യക്തമാക്കി.

Keywords: Lucknow, News, National, BJP, Politics, Yogi Adityanath, Election, Assembly Election, Uttar Pradesh assembly polls 2022: BJP will win over 300 seats under Yogi Adityanath's leadership, says Amit Shah.

Post a Comment