ലക്‌നൗ: (www.kvartha.com 23.02.2022) ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചാരണ വേദിക്ക് സമീപമുള്ള തുറന്ന പ്രദേശത്തേക്ക് കര്‍ഷകര്‍ നൂറുകണത്തിന് തെരുവു കന്നുകാലികളെ അഴിച്ചുവിട്ടതായി റിപോര്‍ട്. തെരുവില്‍ അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ പ്രദേശത്ത് സൃഷ്ടിക്കുന്ന അനിഷ്ട സംഭവങ്ങള്‍ തുറന്നുകാട്ടാനായാണ് കര്‍ഷകര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അലഞ്ഞുതിരിയുന്ന കന്നുകാലികളെ കൈകാര്യം ചെയ്യാന്‍ കര്‍ഷകര്‍ക്ക് ഇതല്ലാതെ വേറൊരു വഴിയുമില്ല എന്ന് കര്‍ഷക നേതാവ് രമണ്‍ദീപ് സിംഗ് മന്‍ ട്വീറ്റ് ചെയ്തു. പ്രചാരണ വേദിക്ക് സമീപം കന്നുകാലികള്‍ അലഞ്ഞ് നടക്കുന്ന വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. തുറന്ന പ്രദേശത്ത് നൂറുകണക്കിന് കന്നുകാലികള്‍ അലഞ്ഞുനടക്കുന്നത് വീഡിയോയില്‍ കാണാം.
बाराबंकी में योगी जी की रैली में किसानों ने उनका स्वागत सांडो और आवारा जानवरो को भेज कर किया pic.twitter.com/jDfOKad1xS
— احمد (@sharyk76) February 22, 2022
തെരുവില്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ജനമെന്നും അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഈ പ്രശ്‌നത്തിനു പരിഹാരം കണാന്‍ ബിജെപി സര്‍കാരിന് കഴിഞ്ഞില്ലെന്നും കര്‍ഷക നേതാവ് രമണ്‍ദീപ് സിങ് മാന്‍ ആരോപിച്ചു.
यूपी के किसानों को, छुट्टा जानवरों से हो रही दिक्कतों को हम गंभीरता से ले रहे हैं।
— Yogi Adityanath (@myogiadityanath) February 22, 2022
हमने रास्ते खोजे हैं दोस्तों...
10 मार्च को आचार संहिता समाप्त होने के बाद, नई सरकार बनने के बाद, योगी जी के नेतृत्व में उन सारी नई योजनाओं को हम लागू कर देंगे: आदरणीय PM श्री @narendramodi जी pic.twitter.com/xbgNu8m8Vj
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ ആഴ്ചയിലെ ഒരു വീഡിയോ ക്ലിപ് ട്വീറ്റ് ചെയ്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിന് മറുപടി പറഞ്ഞത്. യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് മോദി പറയുന്ന വീഡിയോയാണ് യോഗി പങ്കുവെച്ചത്.
അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലം നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ച് 10ന് ശേഷം പുതിയ സംവിധാനം ഉണ്ടാക്കും. പാല്‍ നല്‍കാത്ത കന്നുകാലികളുടെ ചാണകത്തില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനം നേടാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും മോദി ഞായറാഴ്ച ഒരു റാലിയില്‍ പറഞ്ഞിരുന്നു.
Keywords: Lucknow, News, National, Farmers, Cow, Yogi Adityanath, Chief Minister, Election, Assembly Election, UP Farmers Release Stray Cattle Near Yogi Adityanath's Rally Venue.