കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി; 5 ദിവസത്തോളം പഴക്കം

 


തിരുവനന്തപുരം: (www.kvartha.com 02.02.2022) കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ഈഞ്ചക്കലിലെ കെഎസ്ആര്‍ടിസി പാര്‍കിങ് സ്ഥലത്താണ് സംഭവം. 50 വയസ് പ്രായമുള്ള പുരുഷന്റെ ശരീരമാണ് ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. കേടായി കിടക്കുന്ന ബസുകള്‍ നന്നാക്കാന്‍ എത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രഥമികമായ നിഗമനം.

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി; 5 ദിവസത്തോളം പഴക്കം

സംഭവ സ്ഥലത്ത് ഫോര്‍ട് പൊലീസെത്തി പരിശോധന നടത്തി മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് പരിശോധനയും നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  Thiruvananthapuram, News, Kerala, KSRTC, Bus, Body Found, Police, Unidentified dead body found in KSRTC bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia