Follow KVARTHA on Google news Follow Us!
ad

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ ഇനി പിസിആര്‍ പരിശോധന വേണ്ട

UAE ends PCR rules for fully vaccinated arriving passengers #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബൂദബി: (www.kvartha.com 26.02.2022) കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് പിസിആര്‍ നിയമങ്ങള്‍ അവസാനിപ്പിച്ച് യുഎഇ. നാഷനല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്ച കോവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ യാത്രയ്ക്ക് മുമ്പ് അംഗീകൃത വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ടിഫികറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ടിഫികറ്റില്‍ ക്യൂആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Abu Dhabi, News, Gulf, World, Vaccine, COVID-19, Passengers, UAE, Travel, PCR, UAE ends PCR rules for fully vaccinated arriving passengers.

അതേസമയം വാക്‌സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും. ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്.

Keywords: Abu Dhabi, News, Gulf, World, Vaccine, COVID-19, Passengers, UAE, Travel, PCR, UAE ends PCR rules for fully vaccinated arriving passengers.

Post a Comment