Follow KVARTHA on Google news Follow Us!
ad

ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു; 'ചോര്‍ചയില്ലാത്തതിനാല്‍ അപകട സാധ്യതയില്ല'

Tanker lorry carrying acid overturned in Kottayam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 21.02.2022) പാലാ കുറ്റില്ലത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ചെ പൊന്‍കുന്നത്തെ റബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ചോര്‍ചയില്ലാത്തതിനാല്‍ അപകട സാധ്യതയില്ലെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

വാഹനം ഉയര്‍ത്താന്‍ എറണാകുളത്ത് നിന്ന് പ്രത്യേക സംഘം എത്തിയിട്ടുണ്ട്. ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതിന് ശേഷം ടാങ്കര്‍ ഉയര്‍ത്താനാണ് ശ്രമം നടത്തുന്നത്. 23 ടണ്ണന്‍ ആസിഡാണ് ടാങ്കറില്‍ ഉള്ളത്. ടയര്‍ പൊട്ടിയാണ് ടാങ്കര്‍ റോഡരികിലേക്ക് മറിഞ്ഞത്. പ്രദേശത്തെ ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.

Kottayam, News, Kerala, Accident, Road, Tanker lorry carrying acid overturned in Kottayam

Keywords: Kottayam, News, Kerala, Accident, Road, Tanker lorry carrying acid overturned in Kottayam.

Post a Comment