Follow KVARTHA on Google news Follow Us!
ad

യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചെലവ് വഹിക്കും: മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Tamil Nadu govt to bear expenses of its students returning from Ukraine: Stalin #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 25.02.2022) യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് സര്‍കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. യുക്രൈനില്‍ പഠിക്കാന്‍ പോയ തമിഴ്‌നാട്ടില്‍ നിന്നുള്ള 5,000ത്തോളം വിദ്യാര്‍ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സര്‍കാര്‍ തീരുമാനം. യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവര്‍ തമിഴ്‌നാട് സര്‍കാരിന്റെ പോര്‍ടലില്‍ രെജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

  
Chennai, News, National, Tamilnadu, Chief Minister, Ukraine, War, Students, Government, Travel, Russia, M K Stalin, Tamil Nadu govt to bear expenses of its students returning from Ukraine: Stalin.



റഷ്യ-യുക്രൈന്‍ യുദ്ധസാഹചര്യത്തില്‍ വ്യോമഗതാഗതം തടസപ്പെട്ടതിനാല്‍ വിദ്യാര്‍ഥികളടക്കം നിരവധി ഇന്‍ഡ്യക്കാരാണ് കുടുങ്ങികിടക്കുന്നത്. ഇവരെ മടക്കിക്കൊണ്ടുവരാന്‍ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയക്കാനാണ് സാധ്യത. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിയിട്ടുണ്ട്.

Chennai, News, National, Tamilnadu, Chief Minister, Ukraine, War, Students, Government, Travel, Russia, M K Stalin, Tamil Nadu govt to bear expenses of its students returning from Ukraine: Stalin.

Keywords: Chennai, News, National, Tamilnadu, Chief Minister, Ukraine, War, Students, Government, Travel, Russia, M K Stalin, Tamil Nadu govt to bear expenses of its students returning from Ukraine: Stalin.

Post a Comment