Follow KVARTHA on Google news Follow Us!
ad

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്‍ഡ്യയില്‍ ഉടന്‍ നിയമവിധേയമാകും: മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: (www.kvartha.com 13.02.2022) വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്‍ഡ്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍, ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു.

ഹാന്‍ഡ്സ് ഫ്രീ ഉപകരണവുമായി ഫോണ്‍ കണക്റ്റ് ചെയ്താല്‍ മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതുകൂടാതെ, ഫോണും കാറില്‍ സൂക്ഷിക്കാതെ പോകറ്റില്‍ സൂക്ഷിക്കണം.

New Delhi, News, National, Minister, Mobile Phone, Vehicles, Police, Talking on Phone While Driving to Soon be Legal in India: Nitin Gadkari.

'ഡ്രൈവര്‍ ഹാന്‍ഡ്സ് ഫ്രീ ഉപകരണം ഉപയോഗിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, ട്രാഫിക് പൊലീസിന് പിഴ ചുമത്താന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ ഒരാള്‍ക്ക് കോടതിയില്‍ അതിനെ ചോദ്യം ചെയ്യാം' എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

അതേസമയം സെപ്തംബറില്‍ വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാതെ മൊബൈല്‍ ഫോണുകള്‍ റൂട് നാവിഗേഷനായി ഉപയോഗിക്കാമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Keywords: New Delhi, News, National, Minister, Mobile Phone, Vehicles, Police, Talking on Phone While Driving to Soon be Legal in India: Nitin Gadkari.

Post a Comment