തിങ്കളാഴ്ച പാലന്‍പൂര്‍ താലൂക്കിന് കീഴിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, എസ് സി/എസ് ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് കുശാല്‍ ഓസ പറഞ്ഞു.
വിവാഹ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്നുപോകുമ്പോള്‍, അജ്ഞാതര്‍ രണ്ട്, മൂന്ന് കല്ലെറിഞ്ഞു. വരന്റെ ബന്ധുക്കളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞങ്ങള്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം എസ് സി/ എസ് ടി സെല്ലിലെ ഡി വൈ എസ് പിക്ക് കൈമാറുകയും ചെയ്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഓസ പറഞ്ഞു. വരന്റെ പിതാവ് വീരാഭായ് സെഖാലിയയാണ് പരാതി നല്‍കിയത്.
ഗ്രാമ തലവന്‍ ഭരത്സിന്‍ രാജ്പുത്തും മോട്ടയിലെ മറ്റ് ചില പ്രമുഖര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അതുല്‍ സെഖാലിയ വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് കയറുമെന്ന് അറിഞ്ഞപ്പോള്‍ ഇവര്‍ വീരാഭായിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.
സെഖാലിയ കുടുംബം തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍, സര്‍പഞ്ച് (ഗ്രാമപഞ്ചായത്ത് തലവന്‍) ഞായറാഴ്ച ഗ്രാമവാസികളുടെ യോഗം വിളിച്ചു. വിവാഹ ഘോഷയാത്രയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ക്ക് കുതിരപ്പുറത്ത് ഇരിക്കാന്‍ കഴിയില്ല, കാരണം അത് നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യമാണെന്ന് യോഗത്തില്‍ വച്ച് രാജ്പുത്തും മറ്റ് 27 പേരും വരന്റെ കുടുംബത്തോട് പരസ്യമായി പറഞ്ഞെന്ന് വീരാഭായ് സെഖാലിയ പരാതിയില്‍ ആരോപിച്ചു.
പ്രശ്നം ഉണ്ടാകാതിരിക്കാന്‍, വരന്‍ കുതിരപ്പുറത്ത് കയറേണ്ടെന്ന തീരുമാനം സെഖാലിയ കുടുംബം എടുത്തു, എന്നാല്‍ വിവാഹ ഘോഷയാത്ര നടത്താന്‍ പൊലീസ് സംരക്ഷണം തേടി. പൊലീസ് സംരക്ഷണയില്‍ ഘോഷയാത്ര ആരംഭിച്ചു. ഒരു പാല്‍ക്കടയ്ക്ക് സമീപം എത്തിയപ്പോള്‍, പ്രതികളില്‍ ചിലര്‍ വിവാഹ പാര്‍ടി അംഗങ്ങള്‍ 'സഫാസ്' (തലപ്പാവ്) ധരിച്ചതിനെ ചൊല്ലി എതിര്‍പ് ഉന്നയിച്ചതായി പരാതിയില്‍ പറയുന്നു.
പ്രതികളില്‍ ചിലര്‍ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അജ്ഞാതര്‍ ജാഥയ്ക്ക് നേരെ കല്ലെറിഞ്ഞെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, ഘോഷയാത്ര വേഗത്തില്‍ വധുവിന്റെ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. വിവാഹം പൂര്‍ത്തിയാക്കി വൈകുന്നേരം മടങ്ങി.
Keywords: News, Ahmedabad, National, Crime, Attack, Case, Police, Injured, Complaint, Marriage, Groom, Wedding, Stones hurled at Dalit groom's wedding procession; 28 booked