SWISS-TOWER 24/07/2023

അടിയന്തര ഉപയോഗ അനുമതി; രാജ്യത്തെ 9-ാം വാക്‌സിനായി സ്പുട്‌നിക് ലൈറ്റ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 07.02.2022) റഷ്യയുടെ സിംഗിള്‍ ഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ (ഡിസിജിഐ). രാജ്യത്ത് അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ വാക്‌സിനാണ് സ്പുട്‌നിക് ലൈറ്റ്. ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്‌സീനാണ് ഇത്.

കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇതു കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഡിസിജിഐ വിദഗ്ധ സമിതി വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ശുപാര്‍ശ ചെയ്തിരുന്നു. മൂന്ന് ഘട്ട പരീക്ഷണവും ഇന്‍ഡ്യയില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അനുമതി ലഭിച്ചത്.

അടിയന്തര ഉപയോഗ അനുമതി; രാജ്യത്തെ 9-ാം വാക്‌സിനായി സ്പുട്‌നിക് ലൈറ്റ്

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധമായാണ് സ്പുട്നിക് ലൈറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായ റഷ്യന്‍ 'സ്പുട്‌നിക് വി'യുടെ വാക്‌സിന്‍ ഘടകം-1 തന്നെയാണ് സ്പുട്നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഹെറ്ററോ ബയോഫാര്‍മ ലിമിറ്റഡാണ് ഇന്‍ഡ്യയിലെ വിതരണക്കാര്‍.

Keywords:  New Delhi, News, National, Vaccine, Sputnik Light, DCGI, COVID-19, Sputnik Light: DCGI nod to emergency use of single-dose Covid vaccine.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia