Follow KVARTHA on Google news Follow Us!
ad

ഇനി ട്രെയിനില്‍ യാത്ര ചെയ്യാന്‍ പൊലീസുകാരും ടികറ്റെടുക്കണമെന്ന് ദക്ഷിണ റെയില്‍വെ

Southern Railway wants policemen to buy tickets to travel #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 25.02.2022) ഇനി ട്രെയിനില്‍ യാത്ര ചെയ്യാന്‍ പൊലീസുകാരും ടികറ്റെടുക്കണമെന്ന നിര്‍ദേശവുമായി ദക്ഷിണ റെയില്‍വെ. യാത്ര ചെയ്യുന്ന പൊലീസുകാര്‍ ടികറ്റോ മതിയായ യാത്രാ രേഖകളോ കൈയില്‍ കരുതണമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ടികറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകളില്‍ സ്ഥാനം പിടിക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

  
Chennai, News, National, Police, Train, Ticket, Complaint, Passengers, Travel, Southern Railway wants policemen to buy tickets to travel.



യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്ന പൊലീസുകാര്‍ ടിടിക്ക് തന്റെ ഐഡി കാര്‍ഡ് കാണിക്കുന്നതിനെതിരെയാണ് നിരവധി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം തമിഴ്നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമീഷനറെയും ദക്ഷിണ റെയില്‍വെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ അല്ലാതെയോ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടികറ്റെടുക്കേണ്ടി വരും.

Chennai, News, National, Police, Train, Ticket, Complaint, Passengers, Travel, Southern Railway wants policemen to buy tickets to travel.

Keywords: Chennai, News, National, Police, Train, Ticket, Complaint, Passengers, Travel, Southern Railway wants policemen to buy tickets to travel. 

Post a Comment