Follow KVARTHA on Google news Follow Us!
ad

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ കണ്‍സ്യൂമര്‍ പ്രൊടക്ഷന്‍ റെഗുലേറ്റര്‍ സെന്‍സോഡൈനും നാപ്‌റ്റോളിനും പിഴ ചുമത്തി

Sensodyne & Naaptol Online Shopping Rapped By Consumer Protection Regulator Over Misleading Ads #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 11.02.2022) വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സെന്‍സോഡൈന്‍ ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കളായ ഗ്ലാക്‌സോ സ്മിത് ക്ലൈന്‍ (ജി എസ് കെ), കണ്‍സ്യൂമര്‍ ഹെല്‍ത് കെയര്‍ ലിമിറ്റഡിനോടും നാപ്റ്റോള്‍ ഓണ്‍ലൈന്‍ ഷോപിംഗ് ലിമിറ്റഡിനോടും പരസ്യങ്ങള്‍ നിര്‍ത്താന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ആവശ്യപ്പെട്ടു. ഇരുവരും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി സിസിപിഎ കണ്ടെത്തി.

അന്യായമായ വ്യാപാര സമ്പ്രദാം സ്വീകരിച്ചതിന് നാപ്‌ടോളിന് സിസിപിഎ 10 ലക്ഷം രൂപ പിഴ ചുമത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു. ജനുവരി 27 ന് ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത് കെയര്‍ ലിമിറ്റഡിനെതിരെ സിസിപിഎ ഉത്തരവ് പാസാക്കിയിരുന്നു. ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തെത്തും പിടിഐ റിപോര്‍ട് പറയുന്നു.

File Photo: 
New Delhi, News, National, Fine, Business, Doctor, Sensodyne,Naaptol Online Shopping, Consumer, Protection, Regulator, Ad, Sensodyne & Naaptol Online Shopping Rapped By Consumer Protection Regulator Over Misleading Ads.

ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തെ സെന്‍സോഡൈന്‍ ഉല്‍പന്നങ്ങളുടെ എല്ലാ പരസ്യങ്ങളും നിര്‍ത്താന്‍ അതോറിറ്റി ജി എസ് കെയോട് ആവശ്യപ്പെട്ടു. ഇന്‍ഡ്യയ്ക്ക് പുറത്ത് ദന്ത ഡോക്ടര്‍മാര്‍ ഉല്‍പന്നങ്ങള്‍ അംഗീകരിച്ചതായി പരസ്യങ്ങളില്‍ കാണിച്ചതാണ് നിയമലംഘനമായത്. രാജ്യത്തെ ദന്ത ഡോക്ടര്‍മാരെ നിയന്ത്രിക്കുന്ന ഏതെങ്കിലും ഉല്‍പന്നമോ, മരുന്നോ പരസ്യമായി അംഗീകരിക്കുന്നത് തടയുകയാണെന്ന് സിസിപിഎ പറഞ്ഞു.

ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയറിനെ ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമം മറികടക്കാനും പല്ലിന്റെ സംവേദനക്ഷമതയെ ചൂഷണം ചെയ്യാന്‍ വിദേശ ദന്തഡോക്ടര്‍മാരെ അനുവദിക്കാനാവില്ല. അതിനാല്‍, രാജ്യത്തിന് പുറത്ത് പ്രാക്ടീസ് ചെയ്യുന്ന ദന്ത ഡോക്ടര്‍മാരുടെ അംഗീകാരം കാണിക്കുന്ന സെന്‍സോഡൈന്‍ ഉല്‍പന്നങ്ങളുടെ പരസ്യം, 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 2 (28) പ്രകാരം 'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആണെണ്, ഉത്തരവില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള ദന്ത ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്, ലോകത്തിലെ ഒന്നാം നമ്പര്‍ സെന്‍സിറ്റിവിറ്റി ടൂത് പേസ്റ്റ്, ചികിത്സാപരമായി തെളിയിക്കപ്പെട്ടത്, 60 സെകന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു, എന്നിങ്ങനെയുള്ള അവകാശവാദങ്ങളില്‍ 15 ദിവസത്തിനകം റിപോര#ട് സമര്‍പിക്കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറലിനോട് (അന്വേഷണം) നിര്‍ദേശിച്ചു.

'സിസിപിഎയില്‍ നിന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് ജി എസ് കെ സ്ഥിരീകരിച്ചു. ഞങ്ങളുടെ മാര്‍കറ്റിംഗ് സംരംഭങ്ങള്‍ നിയമങ്ങള്‍ക്കും വ്യവസായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമണെന്ന് കമ്പനി പറയുന്നു. ഉപഭോക്താക്കളുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമായ കമ്പനിയാണെന്നും ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത് കെയര്‍ വക്താവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അന്യായമായ വ്യാപാര രീതികളും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപിംഗ് ലിമിറ്റഡിനെതിരെ സിസിപിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ബോഡി ഫെബ്രുവരി രണ്ടിന് നാപ്റ്റോളിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

'സെറ്റ് ഓഫ് 2 ഗോള്‍ഡ് ജ്വല്ലറി', 'മാഗ്നറ്റിക് നീ സപോര്‍ട്', 'അക്യുപ്രഷര്‍ യോഗ സ്ലിപറുകള്‍' എന്നിവയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്താന്‍ നാപ്റ്റോള്‍ കമ്പനിയോട് ആവശ്യപ്പെട്ട ശേഷം സിസിപിഎ സ്വമേധയാ കേസുമെടുത്തു. കമ്പനി രാജ്യത്തുടനീളം വിവിധ ഭാഷകളില്‍ ദിവസേന സംപ്രേക്ഷണം ചെയ്യുന്നതിനാല്‍ നിരവധി ഉപഭോക്താക്കളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയതായി ചൂണ്ടിക്കാട്ടി നാപ്‌ടോളിന് സിസിപിഎ 10 ലക്ഷം രൂപ പിഴയും ചുമത്തി.

ഉപഭോക്താക്കള്‍ക്ക് വില്‍പനയ്ക്കായി ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എപിസോഡുകളില്‍ ഇത് റെകോര്‍ഡ് ചെയ്ത എപ്പിസോഡാണെന്നും ഉല്‍പാദനത്തിന്റെ ഇന്‍വെന്ററിയുടെ തത്സമയ നില കാണിക്കുന്നില്ലെന്നും വ്യക്തമായി പരാമര്‍ശിക്കാന്‍ നാപ്‌ടോളിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

2021 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ നല്‍കിയ പരാതികള്‍ പരിഹരിച്ച് 15 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കാന്‍ നാപ്‌ടോളിന് സിസിപിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2021 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി 25 വരെ നാപ്റ്റോളിനെതിരെ 399 പരാതികള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു.

Keywords: New Delhi, News, National, Fine, Business, Doctor, Sensodyne,Naaptol Online Shopping, Consumer, Protection, Regulator, Ad, Sensodyne & Naaptol Online Shopping Rapped By Consumer Protection Regulator Over Misleading Ads.

Post a Comment