Follow KVARTHA on Google news Follow Us!
ad

7 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാന്‍ അനുമതി

റിയാദ്: (www.kvartha.com 26.02.2022) ഏഴ് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി. തവക്കല്‍നാ അപ്ലികേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്.

Riyadh, News, Gulf, World, Children, Visit, Visitors, Madeena, Saudi Arabia, Mosque, Saudi: Minors aged 7 and above to get permits to enter holy mosques

ഇതുവരെ 12 വയസിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി. കുട്ടികള്‍ക്ക് രണ്ട് വിശുദ്ധ പള്ളികളില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുമെന്ന് സഊദി അറേബ്യ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

അതേസമയം സഊദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സഊദി പാസ്‌പോര്‍ട് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് ഫൈനല്‍ എക്സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല.

Keywords: Riyadh, News, Gulf, World, Children, Visit, Visitors, Madeena, Saudi Arabia, Mosque, Saudi: Minors aged 7 and above to get permits to enter holy mosques.

Post a Comment