ട്രകുകളിലും യാത്രാ വാഹനങ്ങളിലുമായി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 14 ലക്ഷത്തിലധികം വരുന്ന കാപറ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തതായി സഊദി കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. വാഹനങ്ങള്‍ക്കുള്ളില്‍ പ്രത്യേക അറകള്‍ നിര്‍മിച്ചും ഇന്ധന ടാങ്കുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയിലുമാണ് ഗുളികകള്‍ കടത്താന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
Keywords: Riyadh, Saudi Arabia, News, Gulf, World, Arrest, Arrested, Crime, Smuggling, Saudi Arabia: Thwart the smuggling of more than 1.4 million Captagon pills.