മുംബൈ: (www.kvartha.com 04.02.2022) പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതാണ് റിപോര്‍ട്. യെര്‍വാഡയില്‍ ശാസ്ത്രി നഗര്‍ മേഖലയില്‍ നിര്‍മാണത്തിലിരുന്ന മാളില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്. കോണ്‍ക്രീറ്റ് പാളി തൊഴിലാളികളുടെ പുറത്തേക്ക് വീഴുകയായിരുന്നു, ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കോണ്‍ക്രീറ്റ് പാളി മുറിച്ചുമാറ്റിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
Keywords: News, National, Mumbai, Death, Injured, Death, Pune: Five labourers died, several injured as under-construction building collapses.