SWISS-TOWER 24/07/2023

റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; യുക്രൈന്റെ അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 28.02.2022) യുക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ (റിടയേര്‍ഡ്) വികെ സിംഗ് എന്നിവര്‍ ഒഴിപിക്കല്‍ ദൗത്യം ഏകോപിപ്പിക്കുന്നതിനും വിദ്യാര്‍ഥികളെ സഹായിക്കുന്നതിനുമായി യുക്രൈന്റെ അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനം എടുത്തെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.
Aster mims 04/11/2022
24 മണിക്കൂറിനുള്ളില്‍ യുക്രൈന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിക്കുന്ന രണ്ടാമത്തെ യോഗമാണിത്. ഞായറാഴ്ച, ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഒന്നിലധികം റാലികളെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; യുക്രൈന്റെ അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം

റഷ്യക്കാരുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ഇന്‍ഡ്യക്കാര്‍, കൂടുതലും വിദ്യാര്‍ഥികള്‍ യുക്രൈനില്‍ കുടുങ്ങികിടക്കുകയാണ്. 'ഓപറേഷന്‍ ഗംഗ'യുടെ ഭാഗമായി ഇതുവരെ 900-ലധികം ആളുകളെ ഇന്‍ഡ്യ ഒഴിപ്പിച്ചു. ഏകദേശം 15,000 ഇന്‍ഡ്യകാര്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ഇന്‍ഡ്യയുടെ മുന്‍ഗണനയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി എന്നിവരുമായി പ്രധാനമന്ത്രി മോദി പ്രത്യേക സംഭാഷണങ്ങള്‍ നടത്തിയിരുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുവരെയും പ്രധാനമന്ത്രി പ്രേരിപ്പിച്ചു.

റഷ്യന്‍ അധിനിവേശത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലിയുടെ (യുഎന്‍ജിഎ) പ്രത്യേക സമ്മേളനം വിളിക്കാനുള്ള പ്രമേയത്തില്‍ നിന്ന് ഞായറാഴ്ചയും ഇന്‍ഡ്യ വിട്ടുനിന്നിരുന്നു. എന്നാല്‍, ബെലാറസില്‍ സമാധാന ചര്‍ച നടത്താനുള്ള റഷ്യയുടെയും യുക്രൈന്റെയും തീരുമാനത്തെ ഇന്‍ഡ്യ സ്വാഗതം ചെയ്തു.

'അതിര്‍ത്തി കടക്കുന്നതിലെ സങ്കീര്‍ണവും അനിശ്ചിതത്വവുമായ സാഹചര്യം ഒഴിപ്പിക്കല്‍ ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് യുഎന്നിലെ ഇന്‍ഡ്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. തടസമില്ലാതെ ഒഴിപ്പിക്കല്‍ തുടരണം. അടിയന്തിരമായ ആവശ്യമാണ്, പ്രശ്നം ഉടനടി അഭിസംബോധന ചെയ്യണം,' -ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

യുക്രൈനിലെ ഇന്‍ഡ്യന്‍ എംബസി ഞായറാഴ്ച വീണ്ടും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി, 'സുരക്ഷാ സാഹചര്യവും നിലവിലുള്ള നിയന്ത്രണങ്ങളും' കാരണം സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടു. യുക്രൈന്‍ റെയില്‍വേ എമര്‍ജന്‍സി ട്രെയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്, ആദ്യം വരുന്നവര്‍ കൈവില്‍ നിന്നാണ്. ഷെഡ്യൂള്‍ ചെയ്ത ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ കണ്ടെത്താനാകും,-ഒരു ട്വീറ്റില്‍ പറഞ്ഞു.

Keywords:  New Delhi, News, National, Prime Minister, PM, Ukraine, War, Russia, Ministers, Students, PM Modi high-level meet on Russia-Ukraine war; Scindia, 3 other ministers to visit Kyiv's neighbours for evacuation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia