Follow KVARTHA on Google news Follow Us!
ad

'എന്നെ കണ്ടിട്ട് ഒരു കാര്യവുമില്ല, അമിത് ഷായുടെ അടുത്തേക്ക് പോകൂ'; മീഡിയ വണിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച കേരളത്തിലെ എംപിമാരോട് മന്ത്രി അനുരാഗ് താകൂര്‍

Opposition protests action against Media One: Go to Shah, I&B Minister told Kerala MPs #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 07.02.2022) മലയാളം ന്യൂസ് ചാനലായ മീഡിയ വണിന്റെ (Media One) സംപ്രേക്ഷണ ലൈസന്‍സ് കേന്ദ്രസര്‍കാര്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കേരളത്തില്‍ നിന്നുള്ള പത്ത് ലോക്‌സഭാ എംപിമാര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (ഐ ആന്‍ഡ് ബി) മന്ത്രി അനുരാഗ് താകൂറിനെ കണ്ടു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമായതിനാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ സമീപിക്കാന്‍ താക്കൂര്‍ എംപിമാരോട് ഉപദേശിച്ചതായി എംപിമാരെ ഉദ്ദരിച്ച് ദ ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രം റിപോര്‍ട് ചെയ്തു.

കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ടിയുടെ എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുള്‍പെടെയാണ് മന്ത്രിയെ കണ്ടത്. വിമര്‍ശനങ്ങളോട് താകൂര്‍ പ്രതികരിച്ചില്ല. എന്‍സിപിയുടെ സുപ്രിയ സുലെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, ലീഗിലെ ഇ ടി മുഹമ്മദ് ബശീര്‍, കോണ്‍ഗ്രസിന്റെ ദിഗ്വിജയ സിംഗ് എന്നിങ്ങനെ കക്ഷിഭേദമില്ലാതെ മീഡിയ വണ്ണിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മീഡിയവണ്‍ ന്യൂസിലേക്കുള്ള അപ്ലിങ്കിംഗ്, ഡൗണ്‍ലിങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയ ഞെട്ടിപ്പിക്കുന്നതും നിര്‍ഭാഗ്യകരവുമായ സംഭവത്തിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ താകൂറിനും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിനും നിവേദനം സമര്‍പിച്ചു.

New Delhi, News, National, Media One, MP, Minister, Protest, Opposition protests action against Media One: Go to Shah, I&B Minister told Kerala MPs.

'എന്താണ് കാരണമെന്ന് സര്‍കാര്‍ വെളിപ്പെടുത്തിയിട്ടില്ല' എംപിമാര്‍ പറഞ്ഞു. ഹൈബി ഈഡന്‍, അബ്ദുസ്സമദ് സമദാനി, ടി എന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ്, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തിന്റെ രൂപത്തില്‍ സര്‍കാര്‍ അടിയന്തരാവസ്ഥ തിരികെ കൊണ്ടുവരരുതെന്ന് ബി എസ് പിയുടെ കുന്‍വര്‍ ഡാനിഷ് അലി ട്വീറ്റ് ചെയ്തു. 'ജനങ്ങളുടെയും മാധ്യമങ്ങളുടെയും സിവില്‍ സമൂഹത്തിന്റെയും ശബ്ദമാണ് ജനാധിപത്യത്തില്‍ കേള്‍ക്കേണ്ടത്. വിയോജിപ്പുകളും സംവാദങ്ങളും സംഭാഷണങ്ങളും നിശബ്ദമാക്കുന്നത് ജനാധിപത്യത്തിന് അനാരോഗ്യകരമാണ്' ഞായറാഴ്ച ഡിഎംകെ എംപി കനിമൊഴി ട്വീറ്റ് ചെയ്തു'

'ആദ്യം ഞങ്ങള്‍ പാര്‍ലമെന്റില്‍ വച്ചാണ് ഐബി മന്ത്രിയെ കണ്ടത്. അതിന് ശേഷം പുറത്ത് ലോബിയില്‍ വച്ച് ഞങ്ങള്‍ അദ്ദേഹവുമായി വിശദമായ ചര്‍ച്ച നടത്തി. ഐ ആന്‍ഡ് ബി മന്ത്രാലയം നടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിന് ഞങ്ങള്‍ (I&B) ഉത്തരവാദികളല്ല. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഐ ആന്‍ഡ് ബിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു' കൊടിക്കുന്നില്‍ വ്യക്തമാക്കി.

എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, കാരണം ഇത് ഒരു (I&B) തീരുമാനമല്ല, ആഭ്യന്തരമന്ത്രാലയം എടുത്തതാണ്, അതിനാല്‍ നിങ്ങള്‍ ആഭ്യന്തര മന്ത്രിയെ കാണണം, അവര്‍ ഒരു തീരുമാനം എടുക്കും. റദ്ദാക്കല്‍ പിന്‍വലിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഞങ്ങള്‍ പിന്‍വലിക്കും. ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് ഒരു പ്രശ്നവുമില്ലെന്നും അനുരാഗ് താകൂര്‍ പറഞ്ഞെന്ന് കൊടിക്കുന്നില്‍ പറഞ്ഞതായും പത്രം റിപോര്‍ട് ചെയ്യുന്നു.

Keywords: New Delhi, News, National, Media One, MP, Minister, Protest, Opposition protests action against Media One: Go to Shah, I&B Minister told Kerala MPs.

Post a Comment