Follow KVARTHA on Google news Follow Us!
ad

'ഞാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്ലീങ്ങള്‍ തിലകം ധരിക്കും'; വിദ്വേഷ പ്രസംഗവുമായി യുപിയിലെ ബിജെപി നേതാവ്

Muslims 'Will Wear Tilak' If I'm Re-elected: UP BJP Leader's Hate Speech #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 14.02.2022) തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ വൈറലായ തന്റെ മുസ്ലിം വിരുദ്ധ പ്രസംഗത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാഘവേന്ദ്ര സിംഗ് രംഗത്ത്. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്ലീങ്ങള്‍ ഹിജാബില്‍ നിന്ന് 'തിലക'ത്തിലേക്ക് മാറുമെന്ന് രാഘവേന്ദ്ര സിംഗ് ഒരു വീഡിയോയില്‍ പറയുന്നു. കിഴക്കന്‍ യുപിയിലെ ഡൊമാരിയഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം.

പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കേസെടുത്തതായി യുപി പൊലീസ് അറിയിച്ചു. 'ഇവിടെ ഇസ്ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍, ഹിന്ദുക്കള്‍ ഗോള്‍ ടോപിസ് (തൊപ്പി) ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു, ഹിന്ദുക്കളുടെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. മുസ്ലീങ്ങള്‍ എന്നെ തോല്‍പിക്കാന്‍ അവരാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും' രാഘവേന്ദ്ര സിംഗ് വീഡിയോയില്‍ പറഞ്ഞു.

Lucknow, News, National, Police, Assembly Election, Election, Vote, Muslims 'Will Wear Tilak' If I'm Re-elected: UP BJP Leader's Hate Speech.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവവാഹിനിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. 'ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കള്‍ ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. ദോമരിയഗഞ്ചില്‍ സലാം ഉണ്ടാകുമോ അതോ 'ജയ് ശ്രീറാം' ഉണ്ടാകുമോ?' എന്നും എംഎല്‍എ ചോദിക്കുന്നു. 2017ല്‍ ഡൊമാരിയഗഞ്ച് സീറ്റില്‍ നിന്ന് 200 വോടിനാണ് അദ്ദേഹം വിജയിച്ചത്. ഡൊമരിയഗഞ്ചില്‍ ആറാം ഘട്ടത്തിലാണ് വോടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് യുപിയില്‍ വോടെടുപ്പ് നടക്കുന്നത്, മാര്‍ച് 10ന് ഫലം പ്രഖ്യാപിക്കും.

Keywords: Lucknow, News, National, Police, Assembly Election, Election, Vote, Muslims 'Will Wear Tilak' If I'm Re-elected: UP BJP Leader's Hate Speech.

Post a Comment