യുവാവ് കഴിഞ്ഞ 6 വര്‍ഷമായി ബന്ദിയാക്കി പീഡിപ്പിച്ചുകൊണ്ടിരുന്ന യുവതിയെ രക്ഷപ്പെടുത്തിയതായി പൊലീസ്; 'കൂട്ടിക്കൊണ്ടുപോയത് നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞ്, നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തു'
Feb 14, 2022, 14:59 IST
ലക്‌നൗ: (www.kvartha.com 14.02.2022) യുവാവ് കഴിഞ്ഞ ആറ് വര്‍ഷമായി ബന്ദിയാക്കി, പീഡിപ്പിച്ചുകൊണ്ടിരുന്ന യുവതിയെ രക്ഷപെടുത്തിയതായി ലക്‌നൗ പൊലീസ്. മധ്യപ്രദേശ് സ്വദേശിയായ യുവതിക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. കൂടുതല്‍ പെണ്‍കുട്ടികളെ മനീഷ് പ്രതാപ് ബന്ദികളാക്കിയതായി സംശയിക്കുന്നെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ മാര്‍ക് ഷീറ്റ് ഉണ്ടാക്കിയിരുന്ന സംഘത്തിനൊപ്പം മനീഷിനെ അമിനാബാദ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി രക്ഷപെടുകയും തങ്ങള്‍ അവരെ കണ്ടെത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മനീഷ് ബന്ദിയാക്കിയപ്പോള്‍ യുവതി അനുഭവിച്ച ക്രൂരതയും വേദനയും ചോദിച്ചറിയാന്‍ ഒരു വനിതാ ഗസറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തി. നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞ് മനീഷ് തന്നെ മധ്യപ്രദേശിലെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതാണെന്ന് യുവതി ആരോപിച്ചു. 2015ല്‍ ലക്‌നൗവിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. താന്‍ നിരവധി തവണ ബലാത്സംഗത്തിനിരയായതായി യുവതി വെളിപ്പെടുത്തി.
തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശുചിമുറിയില്‍ സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ടെന്നും യുവതി ഉദ്യോഗസ്ഥനോട് പറഞ്ഞു. മനീഷിനെ അറസ്റ്റ് ചെയ്തുവെന്ന് ബോധ്യമായാലേ അയാള്‍ക്കെതിരെ സംസാരിക്കാന്‍ യുവതിക്ക് ധൈര്യമുണ്ടാകൂ എന്നും ഇനി യുവതിയെ മനീഷ് ഉപദ്രവിക്കില്ലെന്ന് ബോധ്യമാകണമെന്നും ഡിസിപി പറഞ്ഞു.
ഞങ്ങള്‍ യുവതിയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തും, തന്നെപ്പോലുള്ള നിരവധി പെണ്‍കുട്ടികളെ മനീഷ് ചൂഷണം ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം, 2012 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മനീഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Lucknow, News, National, Police, Woman, Girl, Crime, Molestation, MP woman held hostage, molested for 6 years in Lucknow, rescued by police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.