Follow KVARTHA on Google news Follow Us!
ad

ഒരു കുടുംബത്തിലെ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്ന് പൊലീസ്

Mother and son found dead in Kalpetta #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കല്‍പറ്റ: (www.kvartha.com 26.02.2022) അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയിലുമായിരുന്നു. അമ്മയെ ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം മഹേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡികല്‍ കോളജിലെ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. സംഭവത്തിന് പിന്നില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

News, Kerala, Police, Found Dead, Family, Medical College, Crime, Mother, Son, Dead Body, Mother and son found dead in Kalpetta.


Keywords: News, Kerala, Police, Found Dead, Family, Medical College, Crime, Mother, Son, Dead Body, Mother and son found dead in Kalpetta.

Post a Comment