തൃശൂര്‍: (ww.kvartha.com 24.02.2022) വയോധികന്റെ മൂത്രാശയത്തില്‍ നിന്ന് 1000ത്തോളം കല്ലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയായ 79കാരന്റെ മൂത്രാശയത്തില്‍ നിന്നാണ് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്. പുറത്തെടുത്തവയില്‍ 10 എംഎം വരെ വലുപ്പമുള്ള കല്ലുകളുണ്ട്.
മൂത്രസംബദ്ധമായ അസുഖത്തെ തുടര്‍ന്നാണ് 79കാരന്‍ കഴിഞ്ഞ ദിവസം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യൂറോളജിസ്റ്റ് ഡോ. ജിത്തുനാഥാണ് എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തത്. വേദനയില്ലാതെയുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ജിത്തുനാഥ് പറഞ്ഞു.
മൂത്രാശയത്തിലെ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസപ്പെടുമ്പോഴാണ് കല്ലുകള്‍ രൂപപ്പെടുന്നത്. ഇത്തരം രോഗാവസ്ഥയില്‍ ഒന്നോ രണ്ടോ കല്ലുകളാണ് കാണാറുള്ളതെന്നും എന്നാല്‍ ഇതാദ്യമായാണ് ഒരാളിലെ മൂത്രാശയത്തില്‍ ഇത്രയധികം കല്ലുകള്‍ രൂപപ്പെട്ട് കണ്ടതെന്നും ഡോ. ജിത്തുനാഥ് പറഞ്ഞു. അനസ്തേഷ്യസ്റ്റ് ഡോ. അജു കെ ബാബുവും ശസ്ത്രക്രിയ സംഘത്തില്‍ ഉണ്ടായിരുന്നു. അത്യപൂര്‍വ സംഭവമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Keywords: Thrissur, News, Kerala, Doctor, Health, Hospital, Stone, Elderly man, Doctors, More than thousand stones were extracted from urinary bladder of elderly man.
Keywords: Thrissur, News, Kerala, Doctor, Health, Hospital, Stone, Elderly man, Doctors, More than thousand stones were extracted from urinary bladder of elderly man.