സിനിമ ലോകത്തിനൊപ്പം അക്ഷര നഗരിയായ കോട്ടയത്തിനും വ്യക്തിപരമായി എനിക്കും ഏറെ വേദനയുണ്ടാക്കുന്നതാണ് പ്രദീപിന്റെ വിയോഗം: മന്ത്രി വി എന്‍ വാസവന്‍

 


തിരുവനന്തപുരം: (www.kvartha.com 17.02.2022) നടന്‍ കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അനുശോചിച്ചു. കോട്ടയം പ്രദീപ് എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ജന മനസുകളുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാല്‍ മതി ആ അഭിനയ പ്രതിഭ എത്രമാത്രം ജന മനസുകളില്‍ ഇടം നേടിയിട്ടുണ്ടെന്നറിയാന്‍. സിനിമ ലോകത്തിനൊപ്പം അക്ഷര നഗരിയായ കോട്ടയത്തിനും വ്യക്തിപരമായി തനിക്കും ഏറെ വേദനയുണ്ടാക്കുന്നതാണ് പ്രദീപിന്റെ വിയോഗമെന്ന് മന്ത്രി ഫെയ്‌സ്ബുകില്‍ കുറിച്ചു.

സിനിമ ലോകത്തിനൊപ്പം അക്ഷര നഗരിയായ കോട്ടയത്തിനും വ്യക്തിപരമായി എനിക്കും ഏറെ വേദനയുണ്ടാക്കുന്നതാണ് പ്രദീപിന്റെ വിയോഗം: മന്ത്രി വി എന്‍ വാസവന്‍



ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

മലയാള സിനിമ ലോകത്തിനു ദു:ഖം പകരുന്ന വാര്‍ത്തയാണ് കോട്ടയം പ്രദീപിന്റെ ആകസ്മിക വിയോഗം. നാടക രംഗത്തു നിന്നു സിനിമയിലേക്ക് എത്തി സ്വതസിദ്ധമായ ശൈലി കൊണ്ട് പ്രേഷക ഹൃദയങ്ങളില്‍ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്. വ്യക്തിപരമായി ഏറെയടുപ്പം അദ്ദേഹവുമായി കാത്തു സൂക്ഷിച്ചിരുന്നു. അസാധ്യമായ അഭിനയ പ്രതിഭയ്‌ക്കൊപ്പം ഡയലോഗുകളിലെ വത്യസ്തത കൊണ്ടും അദ്ദേഹത്തിന്റെ ഓരോ റോളുകളും പ്രേക്ഷക മനസുകളില്‍ എക്കാലവും നിലനില്‍ക്കുന്നതാണ്.

കോട്ടയം പ്രദീപ് എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ജന മനസുകളുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാല്‍ മതി ആ അഭിനയ പ്രതിഭ എത്രമാത്രം ജന മനസുകളില്‍ ഇടം നേടിയിട്ടുണ്ടെന്നറിയാന്‍. സിനിമ ലോകത്തിനൊപ്പം അക്ഷര നഗരിയായ കോട്ടയത്തിനും വ്യക്തിപരമായി എനിക്കും ഏറെ വേദനയുണ്ടാക്കുന്നതാണ് പ്രദീപിന്റെ വിയോഗം.

സിനിമ ലോകത്തിനൊപ്പം അക്ഷര നഗരിയായ കോട്ടയത്തിനും വ്യക്തിപരമായി എനിക്കും ഏറെ വേദനയുണ്ടാക്കുന്നതാണ് പ്രദീപിന്റെ വിയോഗം: മന്ത്രി വി എന്‍ വാസവന്‍

നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് കോട്ടയം പ്രദീപിന്റെ തുടക്കം. നാല് പതിറ്റാണ്ടുകളോളം നാടക വേദികളില്‍ സ്ഥിരം സാന്നിധ്യവുമായിരുന്നു. കോട്ടയത്തെ സ്‌കൂളുകളിലും കോളജുകളിലും പഠിച്ചു കോട്ടയത്ത് എല്‍ ഐ സി ഓഫിസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം സേവനത്തില്‍ നിന്നു വിരമിച്ച ശേഷം അഭിനയ രംഗത്തു കൂടുതല്‍ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത്. വ്യത്യസ്ത റോളുകളിലുടെ ഇനിയും അഭിനയത്തിന്റെ ഉയരങ്ങള്‍ താണ്ടാനിരുന്ന അദ്ദേഹം ജന മനസുകളില്‍ എക്കാലവും ചിരിയുടെ മായാത്ത മുഖമായി നില്‍ക്കുമെന്നുറപ്പാണ്. 

ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനമറിയിക്കുന്നു. ദുഃഖത്തില്‍ പങ്കു ചേരുന്നു. പ്രദീപ് കോട്ടയത്തിന് ആദരാജ്ഞലികള്‍.



Keywords:  Thiruvananthapuram, News, Kerala, Minister, Actor, Death, Minister VN Vasavan offered condolences on the death of actor Kottayam Pradeep. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia