SWISS-TOWER 24/07/2023

എസ്ബിഐയില്‍ മുഖംമൂടി സംഘത്തിന്റെ വന്‍ കവര്‍ച; 12 ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി, 3 യുവാക്കളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

 


ADVERTISEMENT

ബെംഗ്‌ളുറു: (www.kvartha.com 01.02.2022) എസ്ബിഐയില്‍ മുഖംമൂടി സംഘം ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് 12 ലക്ഷം രൂപയും സ്വര്‍ണവും. കര്‍ണാടക ഹുബ്ലിയിലെ എസ്ബിഐ ബ്രാഞ്ചില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അകൗണ്ട് ടാലി ചെയ്യുന്ന സമയത്ത് ബ്രാഞ്ചിനകത്തേക്ക് കറുത്ത വസ്ത്രവും മുഖം മൂടിയും അണിഞ്ഞ് ഓടിക്കയറിയ മൂന്ന് യുവാക്കള്‍ കത്തി കാണിച്ച് ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കവര്‍ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലോകറിലേക്ക് മാറ്റാന്‍ വച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കി. പണവും സ്വര്‍ണവും ബാഗിലാക്കി മിനിറ്റുകള്‍ക്കകം കവര്‍ചാസംഘം കടന്നുകളഞ്ഞതായും ജീവനക്കാര്‍ പറയുന്നു. അതേസമയം സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മൂന്ന് യുവാക്കളെയും പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

എസ്ബിഐയില്‍ മുഖംമൂടി സംഘത്തിന്റെ വന്‍ കവര്‍ച; 12 ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി, 3 യുവാക്കളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

മാരുതി കാറില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്നവര്‍ ബെംഗ്‌ളൂറിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇതോടെ നടത്തിയ തിരച്ചിലില്‍ ബെം്ഗളൂറു മൈസൂരു അതിര്‍ത്തിയില്‍ നിന്ന് മൂന്ന് പേരും പിടിയിലായി. കര്‍ണാടക ജില്ലക്കാരായ രവികുമാര്‍, ഉജ്ജെയ്ന്‍, വികാസ് എന്നിവരാണ് പിടിയിലായത്.

Keywords:  Bangalore, News, National, Crime, Robbery, Bank, SBI, Police, CCTV, Masked gang steals Rs 12 lakh and gold from SBI branch in Karnataka.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia