Follow KVARTHA on Google news Follow Us!
ad

'സ്ഥലം വിറ്റ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പിതാവിനെ മക്കള്‍ കുത്തികൊന്നു'

Man killed over Rs 10 lakh by men in Karnataka #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളൂറു: (www.kvartha.com 21.02.2022) സ്ഥലം വിറ്റ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പിതാവിനെ മക്കള്‍ കുത്തി കൊലപ്പെടുത്തിയതായി പൊലീസ്. ശ്രീരംഗപട്ടണ കെരമകളു കൊപ്പലു വില്ലേജ് സ്വദേശി മാരിക്കലയ്യയാണ് (68) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മക്കളായ ശശികുമാര്‍, രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യയിലാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാരിക്കലയ്യക്ക് സ്വന്തമായി എട്ട് ഏകര്‍ ഭൂമിയുണ്ടായിരുന്നതില്‍ നിന്ന് ഒരേകര്‍ 30 ലക്ഷത്തിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. 30 ലക്ഷം രൂപ അച്ഛനും ബെംഗ്‌ളൂറില്‍ കാബ് ഡ്രൈവര്‍മാരായി ജോലി ചെയ്തുവരുകയായിരുന്ന രണ്ട് മക്കളും കൂടി വീതം വയ്ക്കാമെന്നും തന്റെ വിഹിതമായ 10 ലക്ഷം രൂപ കൈമാറിയാലേ ഭൂമി രജിസ്‌ട്രേഷന് ഒപ്പിടൂവെന്നും മാരിക്കലയ്യ പറഞ്ഞിരുന്നു.

News, National, Crime, Police, Father, Arrest, Arrested, Case, Hospital, Man killed over Rs 10 lakh by men in Karnataka.

എന്നാല്‍, രജിസ്‌ട്രേഷന്‍ സമയത്ത് മക്കള്‍ പണം നല്‍കാതിരുന്നതോടെ ഇയാള്‍ ഒപ്പിടാതെ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അരീക്കരെ പൊലീസ് സ്‌റ്റേഷനില്‍ മക്കള്‍ക്കെതിരെ കേസ് നല്‍കി. കഴിഞ്ഞദിവസം രാത്രി ഗ്രാമത്തിലെത്തിയ മക്കള്‍ പിതാവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാരിക്കലയ്യയെ നാട്ടുകാര്‍ മൈസൂറിലെ ആശുപത്രിയലെത്തിച്ചെങ്കിലും ജീവന്‍  രക്ഷിക്കാനായില്ല.

Keywords: News, National, Crime, Police, Father, Arrest, Arrested, Case, Hospital, Man killed over Rs 10 lakh by men in Karnataka.

Post a Comment