ആക്രമണത്തിനിരയായ യുവതിയെ ആദ്യം ഡെല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പട്പര്‍ഗഞ്ചിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയെ വിവാഹം ചെയ്യാന്‍ അയല്‍പക്കത്തുള്ള യുവാവ് ആഗ്രഹിച്ചിരുന്നെന്നും ഇത് നടക്കില്ലെന്നറിഞ്ഞ ദേഷ്യത്തില്‍ അവളെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നും യുവതിയുടെ പിതാവ് പറഞ്ഞു. ഡെല്‍ഹിയിലെ മീറ്റ് നഗര്‍ പ്രദേശത്തിന് സമീപത്തായി യുവതി ഓഫീസിലേക്ക് പോവുന്ന വഴിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. യുവാവിന്റെ മൃതദേഹം ജിടിബി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Lucknow, News, National, Marriage, Injured, Suicide, Found Dead, Crime, Police, Woman, Complaint, Hospital, Arrest, Man ends life after attacking 22-year-old woman.
Keywords: Lucknow, News, National, Marriage, Injured, Suicide, Found Dead, Crime, Police, Woman, Complaint, Hospital, Arrest, Man ends life after attacking 22-year-old woman.