Follow KVARTHA on Google news Follow Us!
ad

ലോറി ഡ്രൈവറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി കുടുംബം

Lorry driver found dead in Malappuram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com 23.02.2022) ലോറി ഡ്രൈവറായ യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതിയേരി ബിജുവിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ബിജു വളരെയധികം മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.

മലപ്പുറം ജില്ലയിലെ വെട്ടം ആലിശ്ശേരിയിലാണ് നാലുമാസം മുമ്പാണ് ബിജു ഓടിച്ചിരുന്ന ഫര്‍ണിച്ചര്‍ ലോറി, റോഡു മുറിച്ചു കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് യുവാവിന് വിഷാദ രോഗം ബാധിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Malappuram, News, Kerala, Family, Found Dead, Hospital, Accident, Death, Police, Injured, Lorry driver found dead in Malappuram.

Keywords: Malappuram, News, Kerala, Family, Found Dead, Hospital, Accident, Death, Police, Injured, Lorry driver found dead in Malappuram. 

Post a Comment